മനാമ : ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മ ആയ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഐ മാക് ബി എം സി യുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ഒരുമ 2023 ഏപ്രിൽ 27 നു ഇന്ത്യൻ ക്ലബിൽ വെച്ചു നടക്കും.ഈ പരിപാടിയിൽ മുഖ്യാതിഥി ആയി പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് സ്ഥാപകൻ ഡോ.പുനലൂർ സോമരാജൻ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു,പരിപാടിയുടെ ഭാഗമായി പ്രശസ്ത പിന്നണി ഗായകരും സീ ടിവി സരിഗമ ജേതാക്കളുമായ ലിബിൻ സ്‌കറിയയും ശ്വേത അശോകും അവതരിപ്പിക്കുന മ്യൂസിക് ഫെസ്റ്റും നടക്കും.കൂടാതെ ബഹ്‌റിനിലെ പ്രശസ്‌തരായ കലാകാരൻമാർ അവതരിപ്പിക്കുന്ന മറ്റു നിരവധി കലാപരിപാടികളും അരങ്ങേറും.ചടങ്ങിൽ ബഹ്‌റിനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രശസ്‌തർ പങ്കെടുക്കും.പ്രവർത്തനം തുടങ്ങി മൂന്നാമത്തെ വർഷത്തിലേക്ക് കടക്കുന്ന അസോസിയേഷൻ അംഗങ്ങൾക്ക് വേണ്ടിയുള്ള സാമൂഹിക സാംസ്‌കാരിക മേഖലയിലും മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്നു. അകാലത്തിൽ മരണപ്പെട്ട അസോസിയേഷനിലെ വ്യക്തികളുടെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള സഹായം, രോഗ പീഡകളാൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള സ്വാന്തനം, ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഭക്ഷണ കിറ്റ് വിതരണം തുടങ്ങിയ വിവിധ മേഖലകളിൽ അസോസിയേഷൻ മികച്ച പങ്കു നിർവഹിക്കുന്നു.ഒരുമ 2023 പ്രോഗ്രാമിന് വേണ്ടി ബോബി പുളിമൂട്ടിൽ കൺവീനർ ആയും ഫിന്നി ഏബ്രഹാം, അനിൽ കുമാർ, ഷീലു വർഗീസ് എന്നിവർ കോഓർഡിനേറ്റർമാരായും പ്രവർത്തിക്കും.അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി, ട്രഷറര്‍ വർഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്,റോബിൻ ജോർജ്, ബിനു കോന്നി, വിനോജ് മത്തായി, സുനു കുരുവിള, ലിജൊ ബാബു, വിനു കെ. എസ്, അജിത്, അജി ടി മാത്യു, ബിജൊ തോമസ്, അരുൺ കുമാർ, ബിജിൻ ശ്രീകുമാർ, ലേഡീസ് വിങ്ങ് സെക്രട്ടറി പ്രിൻസി അജി, സിജി തോമസ് തുടങ്ങിയവർ അടങ്ങിയ വിവിധ കമ്മറ്റികൾ പ്രോഗ്രാമിന്റെ നടത്തിപ്പിനായി പ്രവർത്തിക്കും.ഈ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കായി ബോബി പുളിമൂട്ടിലുമായോ (34367281) ജയേഷ് കുറുപ്പ് (39889317) മായൊ ബന്ധപ്പെടാവുന്നതാണ്.പത്തനംതിട്ട അസോസിയേഷനിൽ ചേർന്നു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന ബഹ്‌റിനിലെ പത്തനംതിട്ട സ്വദേശികൾ അനിൽ കുമാർ (39083516) അല്ലെങ്കിൽ ഷീലു വർഗ്ഗീസ് (39061459) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.