ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിന് സമാപനം

മലങ്കര ഓർത്തഡോൿസ് സഭയുടെ മാതൃ ദേവാലയമായ ബഹ്‌റൈൻ സൈന്റ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രലിലെ മുപ്പതാമത് ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിന്  സമാപനമായി.ഇടവക വികാരി റവ ഫാ പോൾ മാത്യു അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ജനറൽ കൺവീനറും ഹെഡ് മാസ്റ്ററുമായ  ജോർജ് വര്ഗീസ് സ്വാഗതവും, റവ ഫാ പോൾ മാത്യു , OVBS ഡയറക്ടർ റവ ഡീക്കൻ ജെറിൻ പി ജോൺ, ഇടവക സെക്രട്ടറി  ബെന്നി വർക്കി എന്നിവർ ആശംസകൾ നൽകി. OVBS റിപ്പോർട്ട് സെക്രട്ടറി  എ പി മാത്യു അവതരിപ്പിച്ചു. ഓ .വി .ബി .സ് ഡയറക്ടറും മലങ്കര ഓർത്തഡോൿസ് നാഗ്പുർ സെമിനാരി അംഗവുമായ റവ ഡീക്കൻ ജെറിൻ പി ജോണിന് ഇടവക മൊമെന്റോ നൽകി ആദരിച്ചു. സമാപന സമ്മേളനത്തിന് ഒവിബിസ് സൂപ്പറിന്റെണ്ടെന്റ്  ജീസൺ ജോർജ് നന്ദി അർപ്പിച്ചു. സൺ‌ഡേ സ്കൂൾ ഹെഡ് മിസ്ട്രസ് റെനി ജോൺ , സ്റ്റാഫ് സെക്രട്ടറി ബിനു എം ഈപ്പൻ എന്നിവർ നേതൃത്വം നൽകി.

കുട്ടികളുടെ വർണ്ണാഭമായ റാലിയോട് ആരംഭിച് വിവിധ കലാപരിപാടികൾ ഫ്ലാഷ് മൊബ് , ശ്രീ സജി കുടശ്ശനാട്‌ സംവിധാനം ചെയ്ത “ഞങ്ങൾ കണ്ട മഹത്വം ” എന്ന ബൈബിൾ നാടകം എന്നിവ കൂടുതൽ മിഴുവേകി.
മലങ്കര സഭയിലെ തന്നെ ഏറ്റവും അധികം കുട്ടികൾ പങ്കെടുത്ത ഒൻപത് ദിവസം നീണ്ടു നിന്ന ഒവിബിസിൽ പാട്ടുകൾ, കഥകൾ, ആക്ഷൻ സോങ്ങുകൾ , കളറിംഗ് , സ്നേഹ വിരുന്ന് എന്നിവയോടെ കൂടുതൽ സമ്പുഷ്ടം ആയിരുന്നു. അറുനൂറോളം കുട്ടികൾക്കായി എൺപത്തഞ്ചോളം അദ്ധ്യാപകരും അൻപതോളം അനധ്യാപകരും ഇരുപതോളം വിവിധ കമ്മിറ്റകളും OVBSസിനായി പ്രവർത്തിച്ചു .