ബഹ്‌റൈൻ : ഒരു മാസത്തിനുള്ളിൽ റോഡ് സുരക്ഷാ നിയമം പാലിക്കാത്ത 200-ലധികം ഡെലിവറി മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തതായി ട്രാഫിക് മന്ത്രാലയം അറിയിച്ചു . നിയമം നടപ്പാക്കുന്നതിലും ഗതാഗത സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായും ആണ് ഡെലിവറി സേവനങ്ങൾക്കായി റെസ്റ്റോറന്റുകളുടെയും കമ്പനികളുടെയും 200 ലധികം മോട്ടോർസൈക്കിളുകൾ നിരീക്ഷിച്ചു നിയമനടപടികൾ ട്രാഫിക് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചിരിക്കുന്നത് . റോഡ് നിയമ ലംഘനം , മറ്റുള്ളവരുടെ അവകാശ ലംഘനം , അപകടം ഉണ്ടാക്കുക തുടങ്ങി പരാതികൾ പ്രകാരം 30 ദിവസത്തെ കാലയളവിലേക്കാണ് ബൈക്കുകൾ പിടിച്ചെടുത്തിരിക്കുന്നത് . റോഡ് അപകടങ്ങളിൽ നിരവധി ഡെലിവറി ബൈക്കുകളിൽ സഞ്ചരിച്ചവർക്കു ജീവ ഹാനി സംഭവിച്ചിരുന്നു .നിരവധി പരാതികൾ ആണ് ട്രാഫിക് നിയമ ലംഘനവുമായി ട്രാഫിക് വിഭാഗത്തിന് ലഭിച്ചത് . മറ്റുള്ളവരുടെ അവകാശങ്ങളുടെ ലംഘനവും ഗതാഗത തടസ്സവും സൃഷ്ട്ടിക്കുന്ന എല്ലാ ലംഘനങ്ങളും നിരീക്ഷിക്കുന്നത് തുടരുകയാണെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു, സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി എല്ലാ ഡ്രൈവർമാരും ട്രാഫിക് നിയമങ്ങളും നിയമങ്ങളും കർശനമായി പാലിക്കണമെന്നും ട്രാഫിക് മന്ത്രാലയം നിർദേശം നൽകി.
ഒരു മാസത്തിനുള്ളിൽ 200-ലധികം ഡെലിവറി മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു
gpdesk.bh@gmail.com