ഒരുവർഷത്തിനിടെ ഒമാനിലെ സുൽത്താനേറ്റിന്റെ വിമാനത്താവളങ്ങൾ ഉപയോഗിച്ചത് നാല്പത്തിരണ്ടുലക്ഷത്തിലധികം പേർ

By: Ralish MR , Oman

ഒമാൻ : നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കണക്ക് ഗണ്യമായ വർധനയെ കാണിക്കുന്നത് , ഇത് ഒമാനിലെ വ്യോമയാന വ്യവസായത്തിലെ സ്ഥിരമായ വളർച്ചയെ സൂചിപ്പിക്കുന്നതായും മന്ദ്രാലയം പറഞ്ഞു .. . കൂടാതെ, 2023 ഏപ്രിൽ വരെ, ഒമാനി വിമാനത്താവളങ്ങളിൽ നിന്ന് 28,265 വിമാനങ്ങൾ പറന്നുയരുന്നതിനും- ലാൻഡിംഗിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻന്റെ നൽകിയ പ്രാഥമിക റിപ്പോർട്ട് അനുസരിച്ച്, മസ്കത്ത് ഇന്റർനാഷണൽ എയർപോർട്ടാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്തിരിക്കുന്നത് … മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഉപയോഗിക്കുന്ന മുൻനിര യാത്രക്കാരിൽ ഇന്ത്യൻ പൗരന്മാരാണ് കൂടുതൽ . ഒമാനിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ സേവനങ്ങൾ വർധിപ്പിക്കുന്നതിനായി വിവിധ സംരംഭങ്ങൾ നടപ്പിലാക്കുന്നുണ്ട്. നൂതന സാങ്കേതിക വിദ്യകളും ഡിജിറ്റൽ സൊല്യൂഷനുകളും നടപ്പിലാക്കുന്നതും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതും കാരണമായി .