ഒമാനിൽ 60,000 ടൺ ഓസ്‌ട്രേലിയൻ ഗോതമ്പ് എത്തും

മസ്‌കറ്റ്. 61,780 -ടൺ ഗോതമ്പുമായി ചരക്കുകപ്പൽ സലാലയിൽ അടുത്തു. ഓസ്‌ട്രേലിയയിൽ നിന്നുമാണ് ചരക്കുകപ്പൽ ഒമാനിലെ സലാലയിൽ എത്തുന്നത് . ഇതോടെ സലാല മിൽ കമ്പനിയുടെ ഗോതമ്പ് സ്റ്റോക്ക് 200,000 ടണ്ണിലധികം എത്തുമെന്നും ഇത് 6 മാസത്തിലേറെയായി പ്രാദേശിക വിപണിയുടെ ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുമെന്നും സലാല മിൽസ് കമ്പനിയുടെ സിഇഒ അഹമ്മദ് ബിൻ അലവി അൽ ദഹാബ് പറഞ്ഞു. ലോകത്താകമാനം ഗോതമ്പ് വിപണിയിൽ കുറവ് വന്നത് ഒമാനിലെ വിപണിയിൽ ബാധിക്കരിക്കാനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമായി ആണ് ഓസ്‌ട്രേലിയൻ ഗോതമ്പ് ഇറക്കുമതി ചെയ്തത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.