ദുബായ് : യുഎഇയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നിതിനുള്ള നിബന്ധനകള്‍ വ്യക്തമാക്കി അധികൃതർ .മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്തിച്ചു അറിയിപ്പ് നൽകിയിരിക്കുന്നത് . രാജ്യത്തെ തൊഴിലുടമകള്‍ക്ക് തൊഴിലാളികളോട് ഓവര്‍ടൈം ജോലി ചെയ്യാന്‍ ആവശ്യപ്പെടാവുന്നതാണെന്നും എന്നാല്‍ അതിന് ബാധകമായ തൊഴില്‍ നിയമത്തിലെയും മറ്റ് ചട്ടങ്ങളിലെയും നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു .
ഓവര്‍ ടൈം ജോലി ഒരു ദിവസം രണ്ട് മണിക്കൂറില്‍ കവിയാന്‍ പാടില്ലെന്നതാണ് പ്രധാന നിബന്ധനയിൽ പറയുന്നു . എന്നാല്‍ കമ്പനിക്ക് ഉണ്ടായേക്കാവുന്ന നഷ്ടം തടയാനോ അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും പ്രതികൂല സാഹചര്യങ്ങളോ അവയുടെ അനന്തര ഫലങ്ങളോ മറികടക്കാന്‍ വേണ്ടി രണ്ട് മണിക്കൂറിലധികവും ഓവര്‍ ടൈം ജോലി ചെയ്യാന്‍ തൊഴിലുടമയ്ക്ക് തൊഴിലാളികളോട് ആവശ്യപ്പെടാന്‍ അവകാശമുണ്ട്.തൊഴിലാളിയുടെ ആകെ ജോലി സമയം കണക്കാക്കുമ്പോള്‍ മൂന്ന് ആഴ്ചയില്‍ പരമാവധി 144 മണിക്കൂറുകള്‍ കവിയാന്‍ പാടില്ലെന്നും യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയഅറിയിപ്പിൽ വ്യക്തമാക്കുന്നു.
Home GULF United Arab Emirates യു എ ഇയിൽ ഓവര്‍ടൈം ജോലി: നിബന്ധനകള്‍ വ്യക്തമാക്കി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം