പി.എൻ. അബ്ദുല്ലത്വീഫ് മദനിക്ക് സ്വീകരണം നൽകി

മനാമ: ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡണ്ട് അബ്ദുല്ലത്വീഫ് മദനിക്ക് അൽഹിദായ ഭാരവാഹികൾ സ്വീകരണം നൽകി.ബഹ്‌റൈൻ വിമാനത്താവളത്തിൽ നടത്തിയ സ്വീകരണത്തിൽ അൽഹിദായ ജനറൽ സെക്രട്ടറി രിസാലുദ്ദീൻ, ഫിനാൻസ് സെക്രട്ടറി വി.പി. അബ്ദുറസാഖ്, യാഖൂബ് ഈസ്സ, ഹംസ കെ.ഹമദ്, മുഹമ്മദ് കോയ സെന്റർ പ്രബോധകൻമാരായ സി.ടി. യഹ്‌യ, സമീർ ഫാറൂഖി എന്നിവർ സന്നിഹതരായിരുന്നു.