പി. ടി തോമസ് – നിലപാടുകളിലെ കാർക്കശ്യം വ്യത്യസ്തനാക്കി -രാജു കല്ലുംപുറം

മനാമ : മുതിർന്ന കോൺഗ്രസ്‌ നേതാവും, കെ പി സി സി വർക്കിങ് പ്രസിഡന്റും, തൃക്കാക്കര എം എൽ എ യുമായ പി ടി തോമസിന്റെ വിയോഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനും, പ്രകൃതിയെ സ്നേഹിക്കുന്നവർക്കും തീരാനഷ്ടമാണെന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം അനുസ്മരിച്ചു.
എടുക്കുന്ന നിലപാടുകളിലെ കാർക്കശ്യമാണ് അദ്ദേഹത്തെ മറ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. എത്ര വലിയ നഷ്ടം സംഭവിക്കും എന്ന് അറിഞ്ഞാലും എടുക്കുന്ന തീരുമാനങ്ങളിൽ മാറ്റം വരുത്താത്ത നേതാവ് ആണ് പി. ടി തോമസ് എന്നും രാജു കല്ലുംപുറം അനുസ്മരിച്ചു.