ബഹ്‌റൈൻ : പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തീയേറ്റർ ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക നൃത്ത സംഗീത പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു ശ്രുതിലയം 2019 എന്നപേരിൽ നടക്കുന്ന പരുപാടി ജൂൺ പതിനാലിന് ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ജഷൻ മാളിൽ വച്ച് നടക്കും. രാവിലെ ചെമ്പൈ വൈദ്യ നാഥ ഭാഗവതരുടെ അനുസ്മരണാര്ഥം ചെമ്പൈ സംഗീത്‌സവം പത്മശ്രീ കെ ജി ജയൻ ഉത്ഘാടനം ചെയ്യും. ബഹ്‌റിനിൽ സംഗീതം അഭ്യസിക്കുന്ന നൂറോളം കുട്ടികളും അവരുടെ അധ്യാപകർ ചേർന്ന് അവതരിപ്പിക്കുന്ന കീർത്തന ആലാപനവും പത്മശ്രീ കെ ജി ജയൻ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും നടക്കും. വൈകിട്ടു ആറിന് നിലോത്സവവും നടക്കും. ജ്ഞാന പാന എന്ന നിർത്യ രൂപം പ്രശസ്ത സിനിമ താരങ്ങൾ ആയ വിനീതും ലക്ഷ്മി ഗോപാല സ്വാമിയും ചേർന്ന് അവതരിപ്പിക്കും.