ദോഹ ∙ തനത് സാംസ്‌കാരികവേദി വ്യത്യസ്ത വിഷയങ്ങളിൽ പഠനം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച അറിവകം സമാന്തര പാഠശാലയ്ക്കു തുടക്കമായി. സാഹിത്യം, ചരിത്രം, മതം, സംസ്‌കാരം, മാധ്യമം, ഫാഷിസം, സാമ്രാജ്യത്വം, സയണിസം, സിനിമ, നാടകം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ഒരുവർഷത്തോളം നീളുന്ന പദ്ധതിയാണ് അറിവകം സമാന്തര പാഠശാല.
ഉദ്ഘാടന സെഷനിൽ മുസ്‌ലിം നവോത്ഥാന നായകർ എന്ന വിഷയത്തിൽ കെഎംസിസി സംസ്ഥാന അധ്യക്ഷൻ എസ്.എ.എം. ബഷീർ ക്ലാസെടുത്തു. കേരളീയ നവോത്ഥാനം: നായകർ, സംഘങ്ങൾ എന്ന വിഷയത്തിൽ തനതു സാംസ്‌കാരികവേദി പ്രസിഡന്റ് എ.എം. നജീബ് ക്ലാസെടുത്തു. വേദി ജനറൽ സെക്രട്ടറി എം.ടി.പി. റഫീക്ക് അധ്യക്ഷത വഹിച്ചു. സിറാജുൽ ഹസൻ, ജസീം ചേരാപുരം എന്നിവർ പ്രസംഗിച്ചു.