മനാമ : ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ “പൊന്നോണം 2023 ” സെപ്തംബര് 15 വെള്ളിയാഴ്ച സെഗായ ഐമാക് ബിഎംസി ഹാള്ളിൽവെച്ചു രാവിലെ 10 മുതൽ 3 മണിവരെ നടക്കും,പാലക്കാട് പാർലിമെൻറ് അംഗം ശ്രീ വി കെ ശ്രീകണ്ഠൻ മുഖ്യാതിഥിയായ ചടങ്ങിൽ ബഹ്റിനിലെ പ്രമുഖ വ്യവസായിയും പാലക്കാട്ടുകാരനുമായ ശ്രീ പമ്പാവാസൻനായർ വിശിഷ്ടതിഥിയും മനിസ് കാറ്ററിംഗ് ഉടമയും പ്രമുഖ പാചക വിദ്ഗ്ധനുമായ ശ്രീ കരിമ്പുഴ മണി ഒരുക്കുന്ന വള്ളുവനാടൻ ശൈലിയിലുള്ള ഓണസദ്യയും ഉണ്ടാവും എന്ന് സംഘാടകർ അറിയിച്ചു . വെള്ളിയാഴ്ച നടന്ന ചടങ്ങിൽവെച്ചു ICRF സെക്രട്ടറി ശ്രീ പങ്കജ് നല്ലൂരും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് ശ്രീ സുധീർ തിരുനിലത്തും പൊന്നോണം 2023 ഫ്ളൈർ പ്രകാശനം നിർവഹിച്ചു .രക്ഷാധികാരികളായ ശ്രീ സി .ജയശങ്കർ ശ്രീ ദീപക് മേനോൻ ശ്രീ ശ്രീധർ തേറമ്പിൽ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ പൊന്നോണം കൺവീനെർ മാരായ ഹാരിസ് ഇസ്മയിൽ ,പ്രശാന്ത് ,മുരളി എന്നിവർ സംസാരിച്ചു