ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തുന്നു

മനാമ : പാട്ടും പറച്ചിലുമായി യൂത്ത് ഇന്ത്യ ബഹ്‌റൈൻ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുന്നു . മെയ്  20 വ്യാഴാഴ്ച്ച രാത്രി 8:15 ന്  സൂമിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ ഫലസ്തീൻ സപ്പോർട്ട് സൊസൈറ്റി കോർഡിനേറ്റർ ഹംസ നസ്സാൽ , സ്ട്രൈവ് യു കെ പ്രധിനിധി ഷഹീൻ കെ മൊയ്‌തുണ്ണി , ആർട് ആക്ടിവിസ്റ്റായ സമീർ ബിൻസി ,ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ ‌ പ്രസിഡന്റ് ജമാൽ നദ്‌വി  ഇരിങ്ങൽ , യൂത്ത് ഇന്ത്യ പ്രസിഡന്റ്  വി കെ അനീസ് എന്നിവർ പങ്കെടുക്കും