പലിശവിരുദ്ധ സമിതിയുടെ ഇടപെടൽ., പരാതിക്കാരിക്ക് നാടണയാൻ വഴി തെളിഞ്ഞു

മനാമ : അതല്യയിലെ റെസ്റ്റോറന്റ് ജീവനക്കാരിക്ക് ബഹ്റിൻ പലിശവിരുദ്ധ സമിതിയുടെ ഇടപെടൽ കാരണം പാസ്പോർട്ട് തിരികെ ലഭിച്ചു. പാസ്പോർട്ട് പണയമായി നല്കി 300 ദിനാർ പലിശയ്ക്കായി വാങ്ങിയിരുന്നു. ഇതിൽ 90 ദിനാറോളം പലിശയായും പകുതിയിലധികം തുക മുതൽ പൈസയായി നല്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് കാരണം റെസ്റ്റോറന്റുകൾ അടഞ്ഞു കിടന്നിരുന്നതിനാൽ ജോലിയോ ശമ്പളമോ ലഭിക്കാതെ ഫ്ലാറ്റ് വാടക പോലും നല്കാൻ കഴിയാത്ത അവസ്ഥയിലാണ് സമിതിക്ക് പരാതി നല്കിയത്. സമിതിയുടെ ശക്തമായ ഇടപെടൽ കാരണം പലിശക്കാരൻ പാസ്പോർട്ട് തിരകെ നല്കുകയായിരുന്നു. പ്രവാസി കമ്മീഷൻഅംഗവും, പലിശവിരുദ്ധ സമിതി ഉപദേശക സമിതി അംഗവുമായ കണ്ണൂർ സുബൈർ, സമതി ചെയർമാൻ ജമാൽ ഇരിങ്ങൽ, സിക്രട്ടറി ദിജീഷ്, സമതി അംഗങ്ങളായ നാസർ മഞ്ചേരി,അസ്കർ പൂഴിത്തല തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ കണ്ണൂർ സുബൈർ പാസ്പോർട്ട് ഇരയ്ക്ക് കൈമാറി. കോവിഡ് പശ്ചാത്തലത്തിൽ പലിശയുമായി ബന്ധപ്പെട്ട് പാസ്പോർട്ട് പണയമായി നല്കിയ നിരവധി കേസുകളാണ് സമിതിക്ക് ലഭിച്ചു
കൊണ്ടിരിക്കുന്നത്.