വ്യത്യസ്ത പ്രവർത്തനവുമായി ബഹറിനിലെ പത്തനംതിട്ട ജില്ലാ പ്രവാസികൾ — “പമ്പ ” കൂട്ടായ്മ കഴിഞ്ഞ ദിവസം നിലവിൽ വന്നു

ബഹ്‌റൈൻ : സാധാരണ ഒരു പ്രവാസി സംഘടനാ എന്നതിലുപരി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്നവർക്ക് മുൻഗണന നൽകി ജില്ലാ ഭരണകൂടയുമായി സഹകരിച്ചുകൊണ്ടു കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെ ആനുകൂല്യം സാധാരണക്കാർക്കും ലഭിക്കാനുള്ള അവസരം ഉഒരുക്കിന്നതിനുള്ള നടപടികളാണ് “പമ്പ ” എന്ന കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പിന്നണി പ്രവർത്തകർ പറയുന്നു , ബഹറിനിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പമ്പയുടെ പ്രാരംഭ യോഗം യോഗം കഴിഞ്ഞ ദിവസം സെഗയ്യ റെസ്റ്റോറന്റിൽ വച്ച് നടന്നു. പ്രസിഡന്റ് സജി കുടശ്ശനാട്‌ അധ്യക്ഷനായിരുന്നു ജില്ലയിൽ നിന്നുള്ള വിവിധ പ്രാദേശിക സംഘടനങ്ങൾ നിലവിൽ ഉണ്ടെങ്കിലും, ജില്ലയെ മുഴുവൻ പ്രതിനിധാനം ചെയ്യുന്ന ഒരു സംഘടനാ എന്ന ആവശ്യകതയിലാണ് പുതിയ കൂട്ടായ്മ രൂപം കൊള്ളാൻ കാരണം എന്നും, പത്തനംതിട്ട ജില്ലയുടെ വിവിധ വൈവിധ്യമാർന്ന സംസ്കാരം മറ്റുള്ളവരിൽ എത്തിക്കുവാൻ , പമ്പ ഫെസ്റ്റ് എന്ന പേരിൽ പടയണിയും വയൽ വാണിഭവും ഉൾപ്പെടെ നിരവധി പരിപാടികൾ ഭാവിയിൽ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു ,

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി നാട്ടിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സഹകരണ സംഘത്തിന്റെ പ്രഖ്യാപനം ജനറൽ സെക്രട്ടറി അനിൽ സോപാനം നടത്തി. നാട്ടിൽ സംഘത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു, കൂടാതെ അംഗങ്ങൾക്കും ആശ്രിതർക്കുമായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, പ്രവാസികളുടെ ആശ്രിത വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ, തീർത്ഥാടന ടൂറിസ്സം രംഗങ്ങളിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടപ്പാക്കുക തുടങ്ങി ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു.

പമ്പ ട്രഷറർ അനീഷ് റോൺ അവതാരകനായിരുന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് പ്രിൻസ് സ്വാഗതം പ്രസംഗം നടത്തി ,ബഹ്‌റിനിലെ വിവിധ മേഖലകളിലെ പ്രമുഖർ പമ്പക്ക് ആശംസ നേർന്നു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ബിജു മലയിൽ നന്ദി പ്രകാശനം നടത്തി