20-20 നാടൻ പന്തുകളി ടൂർണമെന്റ് പാമ്പാടി ടീം ജേതാക്കളായി.

മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മഹിമ ഇലക്ട്രിക്കൽസ് സ്പോൺസർ ചെയ്യുന്ന ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള 3 മത് 20-20 നാടൻ പന്തുകളി ഫൈനൽ മത്സരം ഇന്ന് (01/05/2023)ബഹ്‌റൈൻ ന്യൂ സിഞ്ച് മൈതാനിയിൽ നടന്നു. വാശിയേറിയ മത്സരത്തിൽ മണർകാട് ടീമിനെ പരാജപ്പെടുത്തി പാമ്പാടി ടീം ജേതാക്കളായി.KNBA ബഹ്‌റൈൻ പ്രസിഡന്റ് ശ്രീ. ഷോൺ പുന്നൂസ്, സെക്രട്ടറി ശ്രീ മോബി, KNBA അംഗങ്ങളായ ഷോൺ, ബിജോയ്‌, വിഷ്ണു, ഷിനു, ജോണി, രൂപേഷ് തുടങ്ങിയവർ കളിക്കാരെ പരിചയപ്പെട്ടു.ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ പ്രസിഡന്റ് ശ്രീ. റോബിൻ എബ്രഹാം അധ്യക്ഷനായ സമാപന സമ്മേളനത്തിൽ, ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ചെയർമാൻ ശ്രീ. റെജി കുരുവിള, കേരള പ്രവാസി ഫോറം പ്രസിഡന്റും, OICC ദേശീയ ജനറൽ സെക്രട്ടറിയും ആയ ശ്രീ. ബോബി പാറയിൽ, നാടൻപന്തുകളി ഇതിഹാസ താരം ശ്രീ കെ. ഈ. ഈശോ ഈരേച്ചേരിൽ, KNBA ബഹ്‌റൈൻ പ്രസിഡന്റ് ശ്രീ ഷോൺ പുന്നൂസ്, KNBA ബഹ്‌റൈൻ സെക്രട്ടറി ശ്രീ മോബി, ശ്രീ സാജൻ തോമസ് തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ നടത്തി. വിജയികൾക്കും റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫികളും വ്യക്തിഗത ട്രോഫികളും നൽകി. ശ്രീ. റോബി കാലായിൽ സ്വാഗതം ആശംസിച്ച
സമ്മേളനത്തിൽ നന്ദി അർപ്പിച്ചുകൊണ്ട് ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ സെക്രട്ടറി ശ്രീ. മനോഷ് കോര സംസാരിച്ചു.