ബഹ്റൈൻ : ശ്രാവണം 2024 ഓണാഘോഷങ്ങളുടെ ഭാഗമായുള്ള പ്രശസ്തരുടെ സംഗീത നിശകൾ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി സമാജത്തിൽ അരങ്ങേറും. അനുബന്ധ പൊതുയോഗങ്ങളിൽ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും.വ്യാഴാഴ്ച്ച വൈകീട്ട് 8 മണിക്ക് ആരംഭിക്കുന്ന പരിപാടികളുടെ ഭാഗമായുള്ള പൊതുയോഗത്തിൽ എം. വിൻസെന്റ് എം. എൽ. എ. മുഖ്യാതിഥിയായിരിക്കും. പ്രശസ്ത പിന്നണി ഗായകൻ പന്തളം ബാലൻ നയിക്കുന്ന സംഗീത നിശയിൽ രാധാകൃഷ്ണൻ നായർ, ത്തേക്ൿടി രാജൻ, രാജലക്ഷ്മി എന്നീ പ്രശസ്ത ഗായകരും പങ്കെടുക്കും.വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ആരംഭിക്കുന്ന പരിപാടികളിൽ തെന്നിന്ധ്യയുടെ വാനമ്പാടി കെ. എസ്. ചിത്രയുടെ സംഗീത നിശയാണ് മുഖ്യ ആകർഷണം. പ്രശസ്ത പിന്നണി ഗായകരായ മധുബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവരും സംഗീത വിരുന്നിന്റെ ഭാഗമാകും. അന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് ജേക്കബ് മുഖ്യാതിഥിയാകും. ചടങ്ങിൽ വച്ച് ബി. കെ. എസ്. കഥാകുലപതി പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ ടി. പദ്മനാഭന് സമ്മാനിക്കും.തുടരുന്ന ഓണാഘോഷങ്ങളുടെ ഭാഗമാകാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു. ഈ മാസം 27ന് പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചകത്തിൽ ഒരുങ്ങുന്ന ഓണസദ്യയോടെയാണ് ഒരു മാസം നീണ്ടു നിൽക്കുന്ന സമാജം ഓണാഘോഷങ്ങൾക്ക് തിരശീല വീഴുക. സദ്യ കൂപ്പണുകൾ സമാജം ഓഫീസിൽ നിന്നും ലഭ്യമാണ്.