ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ മസ്കത്തില്‍ നിര്യാതനായി

15268023_798930570246306_6643168934275909020_nമസ്കത്ത്: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ കൊല്ലം കൊട്ടാരക്കര കിഴക്കെത്തെരുവ് കര്‍മ്മേല്‍ വില്ലയില്‍ ഫാ. വര്‍ഗീസ്‌ ജോര്‍ജ്ജ് (56) മസ്കത്തില്‍ നിര്യാതനായി. സഭയുടെ തിരുവനന്തപുരം, കൊട്ടാരക്കര-പുനലൂര്‍ എന്നീ ഭദ്രാസനങ്ങളില്‍ വൈദികനായി സേവനമനുഷ്ടിച്ചു. മസ്കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകാംഗമാണ്.
കുടുംബത്തോടൊപ്പം ഒമാനില്‍ താമസിച്ചുവരികയായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചു നാളുകളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഒമാനിലെ ക്രിസ്തീയ ആത്മീയ ശുശ്രൂഷകളിലും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഫാ. വർഗീസ് ജോർജ്ജ്.
റോയല്‍ ഒമാന്‍ പോലീസ് ആശുപത്രിയില്‍ നഴ്സായ രാജമ്മ വര്‍ഗീസാണ് സഹധർമ്മിണി. പിതാവ് പരേതനായ ജോർജ്ജ് മാത്തൻ, മാതാവ് അമ്മിണി ജോർജ്ജ്. മക്കള്‍: റിച്ചു ജോര്‍ജ്ജ് വര്‍ഗീസ്‌, റിബി ആന്‍ വര്‍ഗീസ്‌.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ (06/12/16) നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ബുധനാഴ്ച ബുധനാഴ്ച വൈകിട്ട്‌ നാല്‌ മണിയ്ക്ക്‌ ഇടവകയായ വട്ടക്കുന്ന് സെന്റ്. ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.