മസ്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച പെയ്ഡ് പാർക്കിങ് സംവിധാനം മസ്കത്ത് നഗരസഭ പുനരാരംഭിക്കുന്നു. ജൂൺ 17 ബുധനാഴ്ച മുതൽ മസ്കത്ത് ഗവർണറേറ്റിെൻറ എല്ലാ ഭാഗങ്ങളിലുമുള്ള പാർക്കിങ് മീറ്റർ ഉപകരണങ്ങൾ പ്രവർത്തന സജ്ജമാകുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. മത്ര വിലായത്തിൽ ലോക്ഡൗൺ നിലവിൽ വന്ന ഏപ്രിൽ ഒന്നുമുതലാണ് പെയ്ഡ് പാർക്കിങ് സംവിധാനം നിർത്തിവെച്ചത്. മുൻപ് ഉണ്ടായിരുന്ന രീതിയിൽ പാർക്കിംഗ് സംവിധാനം തുടരുമെന്ന് മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു.