ബഹ്‌റൈൻ :രക്തദാനം മഹാദാനം എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഏപ്രിൽ 1ന് സൽമാനിയ ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 110 ൽ പരം സുമനസ്സുകൾ രക്തദാനം നടത്തി.
ഡോ. കെ.എം ചെറിയാൻ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു.
രാജു കല്ലുംമ്പറം, ബിനു കുന്നന്താനം, ഹോപ്പ് പ്രസിഡന്റ് സാബു ചിറമേൽ, സംസ്‌കൃതി പ്രസിഡന്റ് പ്രവീൺ നായർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
രക്ഷാധികാരി ശ്രി. സഖറിയ സാമുവേൽ, പ്രസിഡന്റ് . വിഷ്ണു.വി, സെക്രട്ടറി സുഭാഷ് തോമസ്, വൈസ് പ്രസിഡന്റ് രാജീവ് പി മാത്യു, അഡ്വൈസർ മോനി ഓടിക്കണ്ടത്തിൽ, ജോയിന്റ് സെക്രട്ടറി എബിൻ, ജയേഷ് കുറുപ്പ്, ലിജൊ വർഗീസ്, ബോബി പുളിമൂട്ടിൽ, ജെയ്സൺ മാത്യു, റോബിൻ ജോർജ്, മോൻസി ബാബു, രഞ്ജു നായർ, ജോബിൻ, അനിൽ കുമാർ, ഫിറോസ് ഖാൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ഈ ക്യാമ്പിൽ പങ്കെടുത്തു രക്തദാനം നടത്തിയ എല്ലാ സുമനസ്സുകൾക്കും അസ്സോസ്സിയേഷൻ ഭാരവാഹികൾ നന്ദി അറിയിച്ചു.
പത്തനംതിട്ട പ്രവാസി അസോസിയേഷനിൽ അംഗമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന ജില്ലയിൽ നിന്നുമുള്ള ബഹ്‌റൈൻ പ്രവാസികൾ സെക്രെട്ടറി ശ്രി.സുഭാഷുമായോ (33780699)ശ്രി. ഫിറോസുമായോ (39807875) ബന്ധപ്പെടാവുന്നതാണ്.