ബഹ്‌റൈൻ : പത്തനംതിട്ട പ്രവാസി അസോസിയേഷൻറെ ഓണം പൊന്നോണം 2022, സെപ്തംബർ 23 ന് KCA ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
750 ൽ പരം ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണ സദ്യയും, കലാഭവൻ ബിനു, അനീഷ് അനസ്, ആഗ്നേയ എന്നിവർ നയിച്ച ഗാനമേളയും, സഹൃദയവേദി ടീമിന്റെ നാടൻ പാട്ടും, മൊഞ്ചത്തി ടീമിന്റെ ഒപ്പനയും, അങ്കിക ടീമിന്റെ തിരുവാതിരയും, വഞ്ചിപ്പാട്ടും, ബിനു കോന്നി അവതരിപ്പിച്ച മാജിക് ഷോയും, മേഘ്‌ന വേണുവിന്റെ മോഹിനിയാട്ടവും, ഉഷാന്ത് & ടീമിന്റെ നാടൻ പാട്ടും മറ്റനേകം കലാപരിപാടികളും വടംവലി, കസേര കളി തുടങ്ങിയ മത്സര ഇനങ്ങളും ബോംബെ ഓക്ഷനും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. അത്തപ്പൂക്കളം സജീഷ് പന്തളത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.
പത്താം ക്‌ളാസ്സിലും, പന്ത്രണ്ടാം ക്‌ളാസ്സിലും ഉന്നത വിജയം നേടിയ പത്തനംതിട്ട പ്രവാസി അസോസിയേഷനിലെ അംഗങ്ങളുടെ കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.
പ്രവാസി സമ്മാൻ പുരസ്ക്കാർ ജേതാവ് കെ.ജി ബാബരാജ് മുഖ്യാഥിതി ആയ ചടങ്ങിൽ പ്രോഗ്രാം കൺവീനർ ജയേഷ് കുറുപ്പ് സ്വാഗതവും, അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു കലഞ്ഞൂർ അധ്യക്ഷ പ്രസംഗവും , വൈസ് പ്രസിഡന്റ് രാജീവ് പി മാത്യു നന്ദിയും അറിയിച്ചു.
കൂടാതെ തുമ്പമൺ പ്രവാസി അസോസിയേഷൻ ‘തുമ്പക്കുടം’ നിർമ്മിച്ച, മോൻസി ബാബു ഗാനാലാപനം നടത്തിയ “പൊന്നാണ പൂത്താലം” എന്ന വീഡിയോ ആൽബത്തിന്റെ ഔദോഗിക പ്രകാശനം പ്രശസ്ത സിനി ആർട്ടിസ്റ്റുകളായ ശ്രീമതി ലിസ്സിയും ശ്രീമതി ശ്രീലയയും നടത്തി.
സമാപന ചടങ്ങിൽ അസോസിയേഷൻ രക്ഷാധികാരി സക്കറിയ സാമുവേൽ, മോനി ഒടിക്കണ്ടത്തിൽ, വർഗീസ് മോദിയിൽ എന്നിവർ പങ്കെടുത്തവർക്ക് മൊമെന്റോകൾ സമ്മാനിച്ചു.
രഞ്ജു ആർ നായർ, സിജി തോമസ് എന്നിവർ ചടങ്ങുകൾക്ക് മേൽ നോട്ടം വഹിച്ചു. ബോബി പുളിമൂട്ടിൽ നന്ദി പറഞ്ഞു ചടങ്ങ് അവസാനിപ്പിച്ചു.
സെപ്റ്റംബർ 24 ന് ഇന്ത്യൻ ക്ലബ്ബിൽ നടന്ന ഘോഷയാത്ര മത്സരത്തിൽ പത്തനംതിട്ട അസോസിയേഷൻ തുമ്പക്കുടം അസോസിയേഷനുമായി സഹകരിച്ചു ചുണ്ടൻ വള്ളം, നാസിക് ദോൽ, ചെണ്ടമേളം തുടങ്ങിയവ അവതരിപ്പിച്ചു, അഭിമാനകരമായ രണ്ടാം സ്ഥാനം (ട്രോഫി & ക്യാഷ് അവാർഡ്)
കരസ്ഥമാക്കുകയും ചെയ്തു.