മനാമ : പത്തനംതിട്ട പ്രവാസി അസോസിയേഷൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എൺപതിൽപരം ആളുകൾ പങ്കാളികൾ ആയി. പ്രവാസി കമ്മിഷൻ അംഗം സുബൈർ കണ്ണൂർ, സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായ്, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ കൊല്ലം, ഹോപ്പ് ബഹ്‌റൈൻ പ്രസിഡന്റ് ലിജോ വർഗീസ് തുടങ്ങിയ പ്രമുഖ വ്യക്തികൾ രക്തദാന ക്യാമ്പ് സന്ദർശിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.അസോസിയേഷൻരക്ഷാധികാരി സക്കറിയ സാമുവേൽ, പ്രസിഡന്റ് വിഷ്ണു കോന്നി, വൈസ് പ്രസിഡന്റ് രാജീവ് പി. മാത്യു, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ജയേഷ്കുറുപ്പ്, ഡാനിയേൽ ,ജെയ്സൺ, മോൻസി ബാബു ,ബിജി,രഞ്ജിത്, ലാൽസൺ ജിപ്സിമോൾ, ജോബിൻ ,രാജി,ഷാജി സാമുവേൽ ,ജോബ് സണ്ണി ,അനിൽ ,റോബിൻ തുടങ്ങിയവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും അസോസിയേഷൻ ഭാരവാഹികൾ നന്ദി അറിയിക്കുകയും, സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു..