മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ മനാമ അൽ ഹിലാൽ മെഡിക്കൽ സെൻ്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. ഇരുന്നൂറിലധികം ആളുകൾ പങ്കെടുത്ത ക്യാമ്പ് സംഘാടന മികവു കൊണ്ട് ശ്രദ്ദേയമായി.പത്തേമാരി ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ. മുഹമ്മദ് ഈറയ്ക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. അൽ ഹിലാൽ മാർക്കറ്റിംഗ് ഹെഡ് ശ്രീ. ഉണ്ണികൃഷ്ണൻ സ്വാഗതവും, മാർക്കറ്റിംഗ് മാനേജർ നൗഫൽ സലാഹുദ്ദീൻ, അസോസിയേഷൻ സെക്രട്ടറി അനീഷ് മാളികമുക്ക് എന്നിവർ ആശംസയും അറിയിച്ചു. അൽ ഹിലാൽ മാനേജ്മെന്റിന് പത്തേമാരിയുടെ സ്നേഹോപഹാരം കൈമാറുകയും ചെയ്തു.അസോസിയേഷൻ വൈസ് പ്രസിഡന്റമാരായ അഷ്റഫ് കൊറ്റാടത്ത്, മായ അച്ചു, ജോയിൻ സെക്രട്ടറിമാരായ അജ്മൻ കായംകുളം, ലൗലി ഷാജി, ചാരിറ്റി കോർഡിനേറ്റർ ദിവിൻ കുമാർ, മീഡിയവിംഗ് കോർഡിനേറ്റർമാരായ സത്യൻ പേരാമ്പ്ര, സുജേഷ് എണ്ണയ്ക്കാട് എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് കണ്ണൂർ, വിപിൻ എടത്വ, കോമളവല്ലി കുഞ്ഞുണ്ണി, ശോഭന ഭവാനി, ഫാരിസ ബീവി, മേരി സൈമൺ അംഗങ്ങളായ ഹരി, അശ്വതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പത്തേമാരിയോടൊപ്പം മെഡിക്കൽ ക്യാമ്പിന് സഹകരിച്ച മനാമ അൽ ഹിലാൽ ഗ്രൂപ്പിനും, പങ്കാളിത്തവും സഹകരണം കൊണ്ട് ഈ ക്യാമ്പ് വിജയമാക്കി തീർത്ത പ്രവാസി സഹോദരങ്ങൾക്കും പത്തേമാരി എക്സിക്യൂട്ടിവ് നന്ദി അറിയിച്ചു.
പത്തേമാരി ബഹ്റൈൻ ചാപ്റ്ററിൽ അംഗമാകാൻ താല്പര്യമുള്ളവർ 37263354 മുഹമ്മദ് ഈറയ്ക്കൽ നമ്പരിൽ ബന്ധപ്പെടുക.