പാട്ട് ജീവിതത്തിന്റെ രണ്ട് പതിറ്റാണ്ട്

By,Rafeek Parambath

പാട്ടുകൊണ്ട് ആസ്വാദകരിൽ പാലാഴി തീർത്തജൂനിയർ ഉദിത് നാരായണൻ എന്ന വിശേഷണം കൊണ്ട് അനുഗ്രഹീതനായ പാട്ടുകാരൻ നിസാർ വയനാട് തന്റെ ഇരുപത്വർഷത്തെ പാട്ട് ജീവിതം സാക്ഷ്യപ്പെടുത്തുന്നു. വയനാട് കമ്പളക്കാട് സ്വദേശിയാണ് നിസാർ കണിയാമ്പറ്റയിലെ സ്കൂളിൽ ആണ് വിദ്യാഭ്യാസം ആരംഭിച്ചത്.പിതാവ് ഇബ്രാഹിമിന്റെ നാല് മക്കളിൽ മൂത്തമകനായ നിസാറിന് പാട്ടി നോട് കമ്പം തോന്നിയത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൂട്ടുകാർ ക്കിടയിൽ പാട്ട് പാടി കൊണ്ട് തുടങ്ങിയ രീതി പരിശീലനത്തിലൂടെ തെളിയുകയായിരുന്നു.

ബാപ്പയുടെ ഹിന്ദി പാട്ടിനോടുള്ള താല്പര്യമാണ് മലയാള പാട്ടിൽ നിന്ന് വ്യത്യസ്തമായ ഹിന്ദി പാട്ടിൽ താല്പര്യം തോന്നി പാടി തുടങ്ങിയത്.നാട്ടിൽ നടന്ന വ്യാപാരി വ്യവസായിയുടെ ഒരു പരിപാടിയിൽ യാദൃശ്ച്ഛികമായി പാട്ടുപാടാൻ അവസരം കിട്ടിയപ്പോൾ പതിനാല് വയസ്സുകാരൻ കമ്പളക്കാടിന്റെ സ്വന്തം പാട്ടുകാരനായി മാറി.പിന്നീട് വളർച്ചയിൽ വയനാട് കൂടെ ചേർത്ത്നിസാർ വയനാട് ആയി മാറി.

പിന്നീട് ശബ്ദവും ശൈലിയും ഉദിത് നാരായൺ എന്ന ഗായകന്റേതാണെന്നുള്ള തിരിച്ചറിവിൽ നിന്നാണ് ഒരു ഗായകന്റെ പിറവി.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.മാപ്പിള പാട്ട് മേഖലയിലേക്ക് തിരിയാതെ തന്റെ
തനത് ശൈലിയിൽ പാടി വേദി കീഴടക്കിഇരുപത് വർഷം പൂർത്തിയാക്കുന്നു.ജീവിതത്തിൽ ഉദിത് നാരായൺ എന്ന ഗായകനെ നേരിൽ കാണുക എന്നതായിരുന്നു ജീവിതാഭിലാഷം അത് സാധിക്കുക മാത്രമല്ല ബഹറെയിനിൽ അദ്ദേഹത്തിന്റെ കൂടെ പാടാൻ അവസരം ലഭിച്ചു എന്നുള്ളത് പാട്ട് ജീവിതത്തിലെ അഭിമാനം.പിന്നീട് കുമാർ സാനുവിനോടൊപ്പവും പാട്ടുപാടാൻ ഭാഗ്യമുണ്ടായി.നിരവധി വേദികൾ അതിലേറെ ആരാധകർഎവിടെയും പാട്ടുപറയുമ്പോൾ ഉദിത്ത് നാരായൺ ന്റെ പാട്ട് കുമാർ സാനുവിന്റെ കിഷോറിന്റെ റഫി സാഹിബിന്റെ പാട്ടുമായിആളുകൾ എത്തും.തനത് ശൈലിയിലുള്ള ആലാപനം കൊണ്ട് മലയാളികളെ മാത്രമല്ല ഹിന്ദി തമിഴ് കന്നട ഗാനങ്ങളും വഴങ്ങും എന്നതിനാൽ വേദികൾ കേരളത്തിന്‌ പുറത്തും ലഭിക്കുന്നു.ദിലീപ് നദിർഷ കൂട്ട് കെട്ടിലുള്ള റിലീസ് ചെയ്യാൻപോകുന്ന സിനിമയിലും കന്നഡ സിനിമയിലും
ഓരോ പാട്ട് പാടിയിട്ടുണ്ട്.

വയനാട്ടിൽ സംഗീത അഭിരുചിയുള്ളവരെ വളർത്തികൊണ്ടുവരാൻ ഒരു സംഗീത ക്ലബ് ഉടൻ ആരംഭിക്കുമെന്നും നിസാർ പറയുന്നു.പ്രവാസികളാണ് വളർത്തിയത് ഞാനും എന്റെ പാട്ടും രണ്ട് പതിറ്റാണ്ടു കടക്കുമ്പോൾ നിങ്ങൾ നൽകിയ പ്രോത്സാഹനം വിസ്മരിക്കുന്നില്ല.ഇപ്പോൾ ഒമാനിലാണ് ഒരു പരിപാടി കഴിഞ്ഞു അടുത്ത് രണ്ട് പരിപാടി കൂടി ഒമാനിൽ ചെയ്തു ദുബായിലേക്ക് പോകും.ഭാര്യ ഷഹ്‌ന മക്കൾ സിമ്റിൻസുൽത്താനഅംമ്റിൻ.