ബഹ്റൈൻ : രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് നിശ്ചിത ഫീസ് അടയ്‌ക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിന്, എൽഎംആർഎയുടെ സിത്ര ഇൻഡസ്ട്രിയൽ ബ്രാഞ്ചിലും ലേബർ രജിസ്‌ട്രേഷൻ സെന്ററുകളിലും സദാദ് ഡിസ്പെൻസിങ് മെഷീനുകൾ നൽകുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) സദാദ് കമ്പനിയുമായി സഹകരണ കരാറിൽ ഒപ്പുവച്ചു.എൽഎംആർഎ ആസ്ഥാനത്ത് എൽഎംആർഎ സിഇഒ നൗഫ് അബ്ദുൽറഹ്മാൻ ജംഷീറും സദാദ് ബഹ്റൈൻ ആക്ടിങ് സിഇഒ ഡോ. മുഹമ്മദ് റഫാത്ത് അൽ കാഷിഫും ചേർന്നാണ് കരാർ ഒപ്പുവച്ചത് .സമഗ്രമായ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം നൽകുന്ന ബഹ്‌റൈനിലെ പ്രമുഖ കമ്പനികളിലൊന്നായ സദാദ് കമ്പനിയുമായുള്ള സഹകരണത്തിൽ കൂടുതൽ സന്തോഷമുണ്ടെന്ന് എൽ എം ആർ എ സി ഇ ഓ അറിയിച്ചു.
സേവനങ്ങളും ഉപഭോക്തൃ അനുഭവവും മെച്ചപ്പെടുത്തുന്നതിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും വിവിധ പേയ്‌മെന്റ് ചാനലുകളുടെയും ഒരു ശ്രേണി വാഗ്ദാനം ചെയ്യുന്നതിലും എൽഎംആർഎയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കരാർ സംഭാവന ചെയ്യുന്നതായും സ്വകാര്യമേഖലയുമായുള്ള സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സംരംഭമാണ് ഈ കരാറെന്ന് അദ്ദേഹം പറഞ്ഞു . എൽഎംആർഎയുമായുള്ള സഹകരണം വിപുലീകരിക്കുന്നതിലും ബഹ്‌റൈന്റെ ഡിജിറ്റൽ തന്ത്രത്തിന് അനുസൃതമായി നൂതന ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലും വിശ്വസനീയവും സുരക്ഷിതവും സൗകര്യപ്രദവുമായ പേയ്‌മെന്റ് രീതികൾ നൽകുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് അൽ കാഷിഫ് പറഞ്ഞു.