മനാമ: ബഹ്‌റൈനിലെ മലയാളി ടിക് ടോക് കൂട്ടായ്മയായ പേൾ ബഹ്‌റൈൻ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി സനാബിസിലെ മോണോ റെസ്റ്റോറന്റിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ബഹ്‌റൈനിലെ ടിക് ടോക്ക് കലാകാരന്മാരെ ഒന്നിപ്പിക്കുവാൻ മുൻകൈ എടുത്ത പേൾ ബഹ്‌റൈൻ പ്രസിഡണ്ട് റസാക്ക് വല്ലപ്പുഴ ഓണസന്ദേശം നൽകി. സാമൂഹിക പ്രവർത്തകൻ കെ. ടി. സലിം മുഖ്യാഥിതി ആയിരുന്നു. പ്രശസ്ത ഗായകൻ ആസിഫ് കാപ്പാട് പരിപാടിയിൽ പങ്കെടുത്ത് ഗാനമാലപിച്ചു.
ബഹ്‌റൈൻ സ്കൂൾ അദ്ധ്യാപിക സ്വാതി പ്രമോദ് നാട്ടിലെ പഴയ കാല ഓണ ഓർമ്മകളും പ്രവാസത്തെ പുതു അനുഭവം സൃഷ്‌ടിച്ച ഓണവും ഓർത്തെടുത്ത് അവതരിപ്പിച്ചത് ഒരു പുതിയ അനുഭവമായി. വിവിധ കലാപരിപാടികളും വിഭവസമൃദമായ ഓണസദ്യയും ഒരുക്കിയിരുന്നു.