വർണ്ണാഭമായി പ്രവാസി നൈറ്റ്.

മനാമ : പ്രവാസി വെൽഫയർ ഇദം പ്രഥമമായി സംഘടിപ്പിച്ച പ്രവാസി നൈറ്റ് സാംസ്കാരിക സമ്മേളനം സംഘാടന മികവുകൊണ്ടും തിങ്ങി നിറഞ്ഞ ജനപങ്കാളിത്തത്താലും ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് അവിസ്മരണീയമായ അനുഭവമായി മാറി. ബഹ്റൈൻ പാർലമെൻറ് മെമ്പർ അഹമ്മദ് യൂസഫ് അൽ അൻസാരി പ്രവാസി നൈറ്റ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ബഹറൈനിലെ ഇന്ത്യൻ സമൂഹവും സ്വദേശികളും തമ്മിലുള്ള ഇഴയെടുപ്പത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചും ബഹറൈന് നൽകിയ സംഭാവനകളെ കുറിച്ചും അദ്ദേഹം സദസിനെ ഓർമിപ്പിച്ചു.

പ്രവാസി നൈറ്റിൽ അനാഥകളുടെ പിതാവ് ബാബ ഖലീൽ മുഖ്യാതിഥി ആയിരുന്നു.  വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ എ. ഷഫീഖ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ ആരംഭിച്ച ഒന്നാം കേരളീയ നവോത്ഥാനം സ്വാതന്ത്ര്യലബ്ധിയോടുകൂടി നിലച്ചപ്പോൾ നവോത്ഥാനത്തിന്റെ തുടർച്ച ഗൾഫ് പ്രവാസത്തിലൂടെയാണ് സാധ്യമായത്. കേരളം ഇന്ന് അനുഭവിക്കുന്ന വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക പുരോഗതിയുടെ അടിസ്ഥാനം ഗൾഫ് പ്രവാസികളാണ്. പ്രവാസ ലോകത്തും കേരളത്തും കേരളത്തിലും പ്രവാസികൾ പ്രവാസി സമൂഹം ചെയ്യുന്ന അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസി വെൽഫെയർ ഏർപ്പെടുത്തിയ പ്രഥമ ബിസിനസ് സോഷ്യൽ ഐക്കൺ അവാർഡ് ബറൈനിലെ പ്രമുഖ ബിസിനസുകാരനും ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവും അമാദ് ഗ്രൂപ്പ് എം.ഡിയുമായ പമ്പാ വാസൻ നായർക്ക് ബാബാ ഖലീൽ സമ്മാനിച്ചു. മറ്റു രാജ്യങ്ങളിൽ കാണാത്ത സ്വദേശികളും വിദേശികളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ ഉദാഹരണമാണ് ബഹ്റൈൻ എന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പമ്പാ വാസൻ നായർ ഉദാഹരണസഹിതം ചൂണ്ടിക്കാണിച്ചു. പാർലമെൻറ് മെമ്പർ അഹമ്മദ് യൂസഫ് അൽ അൻസാരിക്കുള്ള ഉപഹാരം പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാറും ബാബ ഖലീലിനുള്ള ഉപഹാരം പാർലമെൻറ് മെമ്പറും സമ്മാനിച്ചു.

സാംസ്കാരിക സമ്മേളനത്തിന് മുമ്പും പിമ്പുമായി നടന്ന വ്യത്യസ്തവും വൈവിധ്യവുമാറുന്ന കലാസ്വാദന പരിപാടികൾ അവതരിപ്പിച്ചു.

പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും പ്രവാസി നൈറ്റ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മജീദ് തണൽ നന്ദിയും പറഞ്ഞു.