പെരിയ കൂട്ട കൊലപാതകം -ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നു – ഒഐസിസി.

മനാമ : കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊല ചെയ്ത കേസിൽ  സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട കേരള ഹൈകോടതി വിധിയെ ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി സ്വാഗതം ചെയ്തു.  ജനങ്ങളുടെ  നികുതി പണം ഉപയോഗിച്ച് കൊണ്ട്  സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ  അണിനിരത്തിയിട്ട് പോലും കേസ് സി ബി ഐ ക്ക് വിടാൻ തരുമാനിച്ചത് മനുഷത്വം മരവിച്ചിട്ടില്ലാത്ത ആളുകൾ ഇന്ത്യയുടെ നീതി പീഠങ്ങളിൽ  ഉണ്ട് എന്നുള്ളതിന്റെ തെളിവാണ്. സംസ്ഥാന സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ചു കൊണ്ട് പാർട്ടി നേതാക്കളും, അണികളും നടത്തുന്ന അക്രമത്തിനും തേർവ്വാഴ്ചക്കും വെള്ള പൂശുവാൻ ആണ് ശ്രമിക്കുന്നത്. കൊലപാതകം നടന്ന സമയത്തു തന്നെ ഈ കേസിലെ യഥാർത്ഥ പ്രതികളെയും,  അവർക്ക് ഒത്താശ ചെയ്തു കൊടുത്തവരും,  അതിൽ ഗൂഢാലോചന നടത്തിയ മുതിർന്ന നേതാക്കളെയും ശിക്ഷിക്കപ്പെടാതിരിക്കാൻ ഉള്ള പഴുതുകൾ ഉൾപ്പെടുത്തിയ എഫ് ഐ ആർ ആണ് കോടതിയിൽ സമർപ്പിച്ചത്. യഥാർത്ഥ ആയുധങ്ങളോ, പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങളോ,  നടത്തിയ ഗൂഢാലോചനയെ പറ്റിയോ  ഉദ്യോഗസ്ഥർ അന്വേഷിക്കാൻ  തയ്യാറായില്ല. ഇത് പോലെ തന്നെ സംസ്ഥാന സർക്കാർ ലക്ഷകണക്കിന് ഖജനാവിലെ പണം ഉപയോഗിച്ച് കൊണ്ട് കണ്ണൂർ എടയന്നൂർ ഷുഹൈബ് വധവും സി ബി ഐ അന്വേഷണം നടത്തുന്നത് തടഞ്ഞത് സംസ്ഥാന  സർക്കാരാണ്. ഈ കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ തെറ്റ് പറ്റിയതായി സമ്മതിച്ചുകൊണ്ട് ഷുഹൈബ് വധവും സി ബി ഐ അന്വേഷണത്തിന് ഉത്തരവിടണം എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നതായി ഒഐസിസി ദേശീയ കമ്മറ്റി അറിയിച്ചു.