മസ്‌കറ്റ്: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് മഹാ ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 115 ആമത് ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി.റുവി സെന്റ്. തോമസ് ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബാനക്കു ശേഷം ഇടവക വികാരി ഫാ. ജേക്കബ് മാത്യു, അസോസിയേറ്റ് വികാരി ഫാ. കുറിക്കോസ് വര്‍ഗീസ്, ഈ വര്‍ഷത്തെ വചന ശ്രുശൂഷക്കു നേതൃത്വം നല്‍കുന്ന ഫാ. സി. ഡി. രാജന്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്ന പ്രത്യേക ശ്രുശൂഷകള്‍ക്ക് ശേഷമായിരുന്നു കൊടിയേറ്റ് കര്‍മ്മം.
പരമ്പരാഗതമായ ചടങ്ങുകളോടെ കൊടി ഘോഷയാത്രയായി കൊണ്ടുവന്നാണ് ചടങ്ങുകള്‍ നടത്തിയത്. ഇടവകയുടെ കണ്‍വന്‍ഷന്‍ ഈ മാസം 27 മുതല്‍ നടക്കും.