കുവൈറ്റ് സിറ്റി: ജനുവരി 15ന് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച തൊഴിലാളികള്‍ക്ക് കുവൈത്തിലേക്ക് വരാന്‍ ഫിലിപ്പീൻസ് തൊഴില്‍ മന്ത്രാലയം അനുമതി നല്കി.ജീനെലിൻ പഡേണൽ വില്ലാവെൻഡെ എന്ന ഗാർഹികത്തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടർന്ന് ജനുവരി 15 മുതലാണ് ഫിലിപ്പീൻസ് കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തിയത്. പുതുതായി ഗാർഹികത്തൊഴിലാളികൾ, കരാർ തൊഴിലാളികൾ, വിദഗ്ധ തൊഴിലാളികൾ, പ്രഫഷനലുകൾ എന്നിവരെ കുവൈത്തിലേക്ക് അയക്കില്ലെന്നായിരുന്നു പ്രഖ്യാപനം. ഫിലിപ്പീൻസ് ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ ഫെബ്രുവരി രണ്ടിന് കുവൈത്തിലെത്തുന്നുണ്ട്. ഇപ്പോഴത്തെ ഇളവ് ആയിരക്കണക്കിന് ഫിലിപ്പീനി വീട്ടുജോലിക്കാര്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് ഗാര്‍ഹിക തൊഴില്‍ ഫെഡറേഷന് മേധാവി ഖാലിദ് അല്‍ ദഹ്നാന് വ്യക്തമാക്കി. അടുത്തയാഴ്ച നടക്കുന്ന ചർച്ചയിൽ പ്രശ്നം പൂർണമായി പരിഹരിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.