‘പിന്നെയും’ മലയാളികളുടെ പ്രിയജോടികള്‍ ഒന്നിക്കുന്നു; ട്രെയിലര്‍

ചിത്രത്തിലെ ഒരു രംഗം
ചിത്രത്തിലെ ഒരു രംഗം

മലയാളത്തിന്റെ പ്രിയജോടികളായ ദിലീപും കാവ്യാ മാധവനും ഒരിടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് വീണ്ടും അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നു.

2008-ല്‍ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തിനു ശേഷം നീണ്ട ഇടവേളക്കു വിരാമമിട്ടാണ് പിന്നെയും എന്ന ചിത്രവുമായി അടൂര്‍ എത്തുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, ശ്രിന്റ, രവി വള്ളത്തോള്‍, പ്രഫ. അലിയാര്‍, പി ശ്രീകുമാര്‍, ജോ സാമുവല്‍, സുധീര്‍ കരമന തുടങ്ങിയവരാണു മറ്റു പ്രധാന താരങ്ങള്‍. മറാത്തി താരമായ സുബോധ് ഭാവെ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിലെ ഒരു രംഗം
ചിത്രത്തിലെ ഒരു രംഗം

എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബേബി മാത്യു സോമതീരവും അടൂര്‍ ഗോപാലകൃഷ്ണനും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓഗസ്റ്റ് 18-ന് ചിത്രം തീയറ്ററുകളില്‍ എത്തും.