ബഹ്റൈൻ : കേരള സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള ഫോക് ലോർ അക്കാദമിയുടെ അംഗീകാരമുള്ള ഒരു നാടൻ പാട്ട് സംഘമാണ് സഹൃദയ നാടൻ പാട്ട് സംഘം.അന്യം നിന്നുപോകുന്ന നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ പ്രോസാഹിപ്പിക്കുകകൂടി ചെയ്യുന്നുണ്ട് സഹൃദയ നാടൻ പാട്ട് സംഘം,നാടൻ പാട്ടിനെ സ്നേഹിക്കുന്ന ബഹ്റൈൻ മലയാളികൾക്ക് നിരവധി കലാകാരന്മാരെ ഇതിനോടകം തന്നെ സഹൃദയ പരിചയപ്പെടുത്തിക്കഴിഞ്ഞു. താല്പര്യമുള്ള കലാകാരെന്മാരെ കണ്ടെത്തിക്കൊണ്ട് അവർക്കു ആവശ്യമായ പരിശീലനവും നൽകി വേദി യെലെത്തിക്കുകയാണ് സഹൃദയ ഏറ്റെടുത്തിട്ടുള്ള മറ്റൊരു ദൗത്യം. അങ്ങനെയുള്ള സഹൃദയയുടെ യാത്രയിൽ ഇപ്പോൾ ഏകദേശം മുപ്പത്തഞ്ചോളം കലാകാരന്മാർ പ്രവർത്തിക്കുന്നുണ്ട്.
നാടൻ കാലപ്രവർത്തനരംഗത്തു മികവുപുലർത്തുന്നവർക്കായി സഹൃദയ ‘പി കെ കാളൻ സ്മാരക സഹൃദയ പുരസ്കാരം’എന്ന ഒരു പുരസ്കാരം കൂടി നൽകി വരുന്നുണ്ട്.
ഇത് ആദ്യമായി 2020 ൽ ആണ് പ്രഖ്യാപിച്ചത്. തനതു നാടൻപാട്ട് മേഖലയിലാണ് പ്രഥമ പുരസ്കാരം നൽകിയത്.കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നും ജിസിസി യിൽ നിന്നുമായി 100 ഓളം മത്സരാർഥികൾ പങ്കെടുത്തിരുന്നു.പി കെ കാളൻ സ്മാരക സഹൃദയ പുരസ്കാരം 2021 ന് അർഹനായിരിക്കുന്നത് കേരളാ ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ കൂടിയായ ശ്രീ.പി വി ലാവ്ലിൻ ആണ്.
ലോകം വിറങ്ങലിച്ചു നിന്ന കോവിഡ് കാലത്ത് വേദികൾ ഇല്ലാതിരുന്ന കലാകാരൻ മാരെ ചേർത്ത് നിർത്താൻ കേരള സർക്കാരും കേരള ഫോക് ലോർ അക്കാദമിയും ചെയ്ത പ്രവർത്തനങ്ങൾ ക്രിയാത്മക മായി കലാകാരൻമാരി ലെത്തിച്ചു കൊണ്ട് ഓരോ ആദിവാസി ഊരുകളിലെയും കലാകാരന്മാർക്ക് ഓൺലൈൻ കാലാവതരണത്തിന് പിന്തുണ നൽകി അവർക്ക് പരമാവധി തുക സർക്കാരിൽ നിന്നും ലഭ്യമാക്കി സ്വന്തം പ്രവർത്തന മേഖലയെയും സർക്കാരിന്റെയും കേരള ഫോക് ലോർ അക്കാദമിയുടെയും ലക്ഷ്യം സാക്ഷാൽകരിക്കുന്നതിനുവേണ്ടി യുള്ള ഇടപെടൽ നടത്തി ആദിവാസികലാകാരന്മാരെയടക്കം മുഖ്യധാരയിലെത്തിക്കാൻ വേണ്ടി നടത്തുന്ന നിസ്വാർത്ഥ സേവനത്തെ പരിഗണിച്ചാണ് പി കെ കാളൻ സ്മാരക സഹൃദയ പുരസ്കാരം 2021 ന് ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.
ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹം
നിരവധി നാടൻകലാമേളകൾ സംവിധാനം ചെയ്തിട്ടുണ്ട്.മികച്ച ഒരു സംഘാടകനും കൂടിയാണ് ശ്രീ പിവി ലാവ്ലിൻ.
കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയാണ്. ഭാര്യ തലശേരി കിൻഫ്ര വ്യവസായ പാർക്ക് മാനേജർ രൂപ വികെ മകൾ അലീന ആർ ലവ്ലിൻ.
നാടൻ പാട്ടിനേയും മലയാളത്തെയും സ്നേഹിക്കുന്ന ബഹ്റൈനിലെ പൊതുസമൂഹത്തെ ഇക്കാര്യം അറിയിക്കുന്നതിനും ഈ അവാർഡ് ദാന ചടങ്ങ് ഭംഗിയാക്കുന്നതിനും എല്ലാ മാധ്യമ പ്രവർത്തകരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.
സെപ്റ്റംബറിൽ ബഹറിനിൽ വെച്ച് നടക്കുന്ന നാടൻ കലാ മേളയിൽ വെച്ച് അവാർഡ് വിതരണം നടക്കുന്നതാണ്.അവാർഡ് പ്രഖ്യാപനത്തിന്റെ വിളമ്പരമായി ഓൺലൈൻ തനതു നാടൻ പാട്ട് മത്സരം നടക്കുന്നുണ്ട്.വാർത്താ സമ്മേളനത്തിൽ സം ന്ധിക്കുന്നവർ രാജേഷ് ആറ്റാചേ രി, മുരളികൃഷ്ണൻ കോറോം, മനോജ് പിലിക്കോട്, രഖിൽ ബാബു, ലിനീഷ് കനായി .