പ്ലസ് ടു CBSE പരീക്ഷ : വിദ്യാർത്ഥികളെ സിജി ലേഡീസ് വിംഗ് സന്ദർശിച്ചു.

മനാമ : ബഹറിനിൽ വിദ്യാഭ്യാസ, കരിയർ ഗൈഡൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സിജി എന്ന സംഘടനയുടെ പ്രവർത്തകർ CBSE പ്ലസ് ടു, പത്താം തരം പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു.കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും, അവരെ മനസീകമായി പിന്തുണക്കുന്നതിനും വേണ്ടി സിജി ലേഡീസ് വിംഗ് പ്രവർത്തകരായ Dr. അനീസയുടെ നേതൃത്വത്തിൽ ലൈല, ശസ്നീം, ജസീല എന്നിവർ അടങ്ങുന്ന സംഘം ഇബ്നു ഹൈതം സ്കൂളിൽ, കോമേഴ്‌സിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്തമാക്കിയ മൗസ ആയിഷ യുസുഫ് എന്ന വിദ്യാർത്ഥിയുടെ വീട് സന്ദർശിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
കൂടുതൽ കുട്ടികൾ ഇത്തരത്തിലുള്ള മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്നാശംസിച്ചു. മലയാളി കുട്ടികൾക്ക് വിദ്യാഭ്യാസ കാര്യങ്ങൾക്കു എല്ലാ വിധ സഹകരണവും, മാർഗ്ഗനിർദ്ദേശങ്ങളും നൽകാൻ സിജി തയ്യാറാണ് എന്ന് അവർ അറിയിച്ചു