ഒമാനിലെ നേഴ്‌സുമാരുടെ പ്രശനങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .

pm jabir new
ഇന്ത്യൻ സ്കോഷ്യൽ ക്ലബ് സാമൂഹിക വിഭാഗം സെക്രറട്ടറി പി.എം ജാബിർ ഒമാനിലെ നേഴ്‌സുമാർ നലികിയ മെമ്മോറാണ്ടം മുഖ്യമന്ത്രിക്ക് കൈമാറുന്നു.

തിരുവന്തപുരം: ഒമാനിലെ നേഴ്‌സുമാരുടെ പ്രശനങ്ങൾ പരിഹരിക്കാൻ മുഖ്യമത്രിക്ക് മെമ്മോറാണ്ടം നൽകി. ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക വിഭാഗം സെക്രറട്ടറി പി.എം ജാബിർ ആണ് ഒമാനിൽ നേഴ്‌സുമാർ നലികിയ മെമ്മോറാണ്ടം മുഖ്യമന്ത്രിക്ക് കൈമാറിയത്.മുഖ്യന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഇന്ന് രാവിലെ ആയിരിന്നു കൂടിക്കാഴ്ച.ദശകങ്ങളോളം ഒമാനിലെ വിവിധ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്തതിനു ശേഷം അർഹതപ്പെട്ട ആനുകൂല്യത്തിന്റെ ഒരംശം മാത്രം ലഭിച്ചു ജോലിയിൽ നിന്നു പിരിച്ചുവിടുന്നു എന്ന പരാതിയിൽ നേഴ്‌സുമാർ ഇന്ത്യൻ എംബസിയെ സമീപിച്ചിരുന്നു. ഇതിന്റെ തുടർനടപടി എന്ന നിലക്കാണ് ഇപ്പോൾ മുഖ്യമത്രിക്ക് തങ്ങളുടെ ആവശ്ശ്യങ്ങൾ അടങ്ങിയ മെമ്മോറാണ്ടം സോഷ്യൽ ക്ലബ് സാമൂഹിക വിഭാഗം സെക്രട്ടറി വഴി സമർപ്പിച്ചത്. ഭൂരിഭാഗവും മലയാളികൾ ഉൾപ്പെടുന്ന നഴ്സ്മാരുടെ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുതിയതായും ,പ്രശ്നങ്ങൾ പ്രരിഹരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ജാബിർ പറഞ്ഞു.