വാഴ്സ : ഇതാണ് ആരാധന. ഇതു വരെ കേട്ടിട്ടുള്ള ആരാധനയേക്കാള്‍ എല്ലാം വലുതാണ് ഈ പോളിഷ് ആരാധകന് എന്ന സത്യം. സൂപ്പര്‍താരം മോഹന്‍ലാലിന്റെ പോളിഷ് ആരാധകന് ബര്‍ടോസ് ഷാര്‍നോട്ട പുലിമുരുകന് കണ്ടത് 400 കിലോമീറ്റര്‍ സഞ്ചരിച്ച്. പോളണ്ടിലെ സ്വിഡ്നിക്കയില് നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള വാഴ്സയില്‍ എത്തിയാണ്
ഷാര്‍നോട്ട പുലിമുരുകന് കണ്ടത്. മലയാള സിനിമയുടെയും മോഹന്‍ലാലിന്റെയും കടുത്ത ആരാധകനാണ് ഷാര്‍നോട്ട. അംഗപരിമിതനായ ഷാര്‍നോട്ട വീല്‍ചെയറിലാണ് ലാല്‍ ചിത്രം കാണാന്‍ വാഴ്സയില്‍ എത്തിയത്.
മോഹന്‍ലാലിന്റെ ആരാധകനെന്ന നിലയില്‍ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ ഷാര്‍നോട്ട പോളണ്ടിലെ യാഗിലോനിയന്‍ സര്‍വകലാശാലയില്‍ മലയാള സിനിമയെക്കുറിച്ച് ക്ലാസെടുത്തിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം എന്ന സിനിമ പ്രദര്‍ശിപ്പിച്ച ശേഷമാണ് ഷാര്‍നോട്ട ക്ലാസെടുത്തത്. ഭാഷയുടെ അതിര്‍വരമ്പ് മറികടന്ന് പോളിഷ് പ്രേക്ഷകര്‍ മഹേഷിന്റെ പ്രതികാരം ആസ്വദിച്ചു.
മോഹന്‍ലാലിനെ കാണാന്‍ വേണ്ടി മാത്രം 2015ല്‍ ഷാര്‍നോട്ട ഇന്ത്യയില്‍ എത്തിയിരുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന ഒരു ചടങ്ങിനിടെയാണ് അദ്ദേഹം തന്റെ ഇഷ്ടതാരത്തെ കണ്ടത്. മോഹന്‍ലാലിന്റെ വിക്കിപീഡിയ പേജിലെ പോളിഷ് ഭാഷയിലുള്ള വിവരണം തയ്യാറാക്കിയത് ഷാര്നോട്ടയാണ്. മമ്മൂട്ടിയെയും മറ്റ് മലയാള താരങ്ങളെയും ഷാര്‍നോട്ട ആരാധിക്കുന്നു. തമിഴ്, ഹിന്ദി ചിത്രങ്ങളും കാണുമെങ്കിലും മലയാളത്തോട് ഇത്തിരി ഇഷ്ടം കൂടുതലുണ്ട്.