സ്വച്ഛ് ഭാരതത്തിന് വേണ്ടിയുള്ള കാംപെയ്നുകൾ നാട് നിറയെ നടക്കുബോൾ ആണ് ഹൈദരാബാദ് പോലീസിലെ ഒരു ഉദ്യോഗസ്ഥൻ ഡ്യൂട്ടി സമയത്ത്, യൂണിഫോമില്‍ റോഡിന് അരികിൽ നിന്ന് ലാവിഷായി മൂത്രമൊഴിക്കുന്നത്. തിരക്കേറിയ റോഡില്‍ നിറയെ വാഹനങ്ങളും വൈറലാകുന്ന ചിത്രത്തില്‍ കാണാം.പോലീസ് ഉദ്യോഗസ്ഥന്റെ വാഹനവും റോഡരികില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. മുന്നിലെ വാതില്‍ തുറന്ന നിലയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് പോലീസ് കാർ . പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിനെതിരെ കൊണ്ടുപിടിച്ച ബോധവത്ക്കരണം നടത്തുന്ന ഹൈദരാബാദ് പോലീസിന് ട്വിറ്ററിലൂടെ പുറത്ത് വന്ന ഈ ചിത്രം ചില്ലറ തലവേദനയൊന്നും അല്ല സൃഷ്ടിച്ചിരിക്കുന്നത്. ആരാണ് ഈ പോലീസ് ഉദ്യോഗസ്ഥനെന്ന് കണ്ടുപിടിച്ച് തക്ക ശിക്ഷ നല്‍കുമെന്നാണ് അധികാരികൾ പറയുന്നത്.