ഒമാനിലെ റുസ്താഖ് വിലായത്തിൽ വാദിയിൽ കുടുങ്ങിയ രണ്ടുപേരെ പോലീസ് വിജയകരമായ രക്ഷപെടുത്തി 

ഒമാൻ : ഒമാനിലെ സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിലെ വാദി ബനി ഹാനിയിൽ ഇന്നലെ പെയ്ത കനത്തമഴയിൽ ഇന്ന് രാവിലെ വാദിയിൽ കുടുങ്ങിയ രണ്ട് പേരെ വ്യോമയാന രക്ഷപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് പ്രസ്താവനയിൽ പറഞ്ഞു: ” ഇന്ന് രാവിലെ പോലീസ് റുസ്താഖിലെ വിലായത്തിലെ വാദി ബനി ഹാനിയിൽ ഒലിച്ചുപോയതിനെത്തുടർന്ന് കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്താൻ വ്യോമയാന രക്ഷാപ്രവർത്തനം നടത്തി, അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.” യതായും പ്രസ്താവനയിൽ അറിയിച്ചു