തൃശ്ശൂര്‍ : നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആറുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതിയുടെ ഉത്തരവ്. ഈ ആറംഗ സംഘം മണിയുടെ സുഹൃത്തുകളും സഹായികളുമാണ്. അന്വേഷണത്തില്‍ ഇതുവരെയും കാര്യമായ പുരോഗതി നടക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് കോടതി നുണ പരിശോധനയുമായി മുന്നോട്ട് പോകുന്നത് . ഡ്രൈവര്‍ പീറ്റര്‍, മാനേജര്‍ ബേബി എന്നിവര്‍ക്കൊപ്പം കൂട്ടുകാരയാ അനീഷ്, മുരുകന്‍,വിപിന്‍, അരുണ്‍ എന്നിവരെയാണ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കുന്നത്. ഇവരുടെ സമ്മതപ്രകാരമാണ് നുണ പരിശോധന നടത്തുന്നത്. മണിയുടെ ശരീരത്തില്‍ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെയും മീഥേല്‍ ആല്‍ക്കഹോളിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് ദുരൂഹത വര്‍ദ്ധിക്കാന്‍ കാരണമായത്. ഉത്തരവിന്‍റെ പകര്‍പ്പ് കിട്ടിയാല്‍ ഉടന്‍ തിരുവനന്തപുരത്തെ ലാബില്‍ പരിശോധനാ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.