റൂവിയില്‍ പൊന്നൂസിന്റെ ചായക്കട വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു

മസ്‌കത്ത് റൂവി റെക്‌സ് റോഡിലെ പൊന്നൂസിന്റെ ചായക്കട റസ്റ്റോറന്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. സ്‌പോണ്‍സര്‍ സൈദ് അല്‍ മവാലി ഉദ്ഘാടനം നിര്‍വഹിച്ചു. വലീദ് അല്‍ ബലൂഷി, മാനേജിംഗ് ഡയറക്ടര്‍ ജിനില്‍ പൊന്നൂസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. തനിനാടന്‍ ഭക്ഷണങ്ങളും ചായ കടികളും അറബിക് വിഭവങ്ങളും ഉള്‍പ്പടെ വ്യത്യസ്ത രുചി വൈവിദ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 6.30 മുതല്‍ രാത്രി 11.30 വരെ തുറന്നു പ്രവര്‍ത്തിക്കും. ഹോം ഡലിവറി സേവനം ലഭ്യമാണ്: 91319800.