ബഹ്റൈൻ : പിഡിപി സംസ്ഥാന വൈസ് ചെയര്‍മാനായ പൂന്തുറ സിറാജിന്റെ വിയോഗത്തില്‍ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം അനുശോചിച്ചു.പിഡിപിയുടെ ശക്തരായ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്ത്തകന് എന്നതിലുപരി മികച്ചൊരു പ്രഭാഷകന്‍ കൂടിയായിരുന്നു അദ്ദേഹം. അബ്ദുന്നാസര്‍ മഅ്ദനിയുടെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിലും മുന്‍നിരയിലായിരുന്നു. കുടുംബാംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും വേദനയില്‍ പങ്കുചേരുന്നതിനൊപ്പം അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം അനുശോചന സന്ദേശത്തിൽ അറിയിച്ചു