പ്രഥമ ബഹ്‌റൈൻ സന്ദർശനത്തിന് എത്തിയ ഫ്രാൻസിസ് മാർപാപ്പക്ക് ഉജ്ജ്വല സ്വീകരണം

ബഹ്‌റൈൻ : പ്രഥമ ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെയും പ്രതിനിധി സംഘത്തെയും ബഹ്‌റൈൻ ഭരണാധികാരി കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ നേതൃത്വത്തിൽ സ്വാഗതം ചെയ്തു . ഉന്നത പ്രതിനിധി സംഘത്തോടൊപ്പം എത്തിയെ മാർപാപ്പയെ സ്വീകരിക്കുവാൻ കിരീടാവകാശിയും പ്രധാന മന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു . ബഹ്‌റൈൻ ഡയലോഗ് ഫോറം ആയ : മനുഷ്യ സഹവർത്തിത്വത്തിനു കിഴക്കും പടിഞ്ഞാറും എന്ന വിഷയത്തിലെ പരുപാടിയിൽ മാർ പാപ്പ പങ്കെടുക്കും .ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുന്ന ഏഴാമത്തെ അറബ് രാജ്യമാണ് ബഹ്റൈൻ. ന​വം​ബ​ർ ആ​റു​വ​രെ വരെ ബഹ്‌റൈനിൽ സന്ദർശനം നടത്തും.(നാളെ )ന​വം​ബ​ർ നാ​ലി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന മു​സ്‍ലിം കൗ​ൺ​സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്സ് യോ​ഗ​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും അ​ൽ അ​സ്ഹ​ർ ഗ്രാ​ൻ​ഡ് ഇ​മാം ഡോ. ​അ​ഹ്മ​ദ് അ​ൽ ത്വ​യ്യി​ബും സം​യു​ക്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും .2013 ൽ ചുമതല ഏറ്റശേഷം 57 ലോ​ക​രാ​ജ്യ​ങ്ങ​ൾ മാ​ർ​പാ​പ്പ സ​ന്ദ​ർ​ശനം നടത്തിയിരുന്നു .അറബ് മേഖലയിലെ ഏറ്റവും വലിയ ദേവാലയത്തിൽ പ്രത്യേക കുർബാനയും അദ്ദേഹം നടത്തും. ബഹ്‌റൈൻ ഭരണാധികാരി ഹ​മ​ദ്​ ബി​ൻ ഈ​സാ ആ​ൽ ഖ​ലീ​ഫ​യു​ടെ പ്രത്യേക ക്ഷ​ണ​പ്ര​കാ​രം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ബ​ഹ്​​റൈ​ൻ സന്ദർശനം ​​. ഒരുമയുടെയും മനുഷ്യ സ്നേഹത്തിന്റെയും പരസ്പര സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും സ​ന്ദേ​ശം എപ്പോഴും ഉയർത്തിപിടിക്കുന്ന ബ​ഹ്​​റൈ​ൻ എന്ന രാജ്യത്തിൽ മാർപാപ്പായുടെ സന്ദർശനം കൂടുതൽ ശ്രദ്ധ നേടുകയാണ്.