മനാമ: ബി.കെ.എസ് – ഡിസി അന്താരാഷ്ട്ര പുസ്തകമേളയുടെ എട്ടാം ദിവസമായ ഇന്ന് പ്രശസ്ത യുവ എഴുത്തുകാരി ശ്രീപാർവ്വതി പങ്കെടുക്കും.പ്രവാസി എഴുത്തുകാരനായ ആദര്‍ശ് മാധവന്‍കുട്ടിയുടെ പുതിയ കഥാസമാഹാരമായ “തിരുവനന്തപുരം ക്രൈം കഥകള്‍” എന്ന പുസ്തകം ശ്രീപാര്‍വതി പ്രകാശനം ചെയ്യുകയും തുടര്‍ന്ന് മുഖാമുഖത്തില്‍ പങ്കെടുക്കുകയും ചെയ്യും.പ്രണയ കുറിപ്പുകളുടെ പുസ്തകമായ പ്രണയപ്പാതിയോടെ എഴുത്തുജീവിതം തുടങ്ങിയ ശ്രീപാര്‍വതി തുടര്‍ന്ന് മീനുകള്‍ ചുംബിക്കുന്നു, മിസ്റ്റിക് മൌണ്ടന്‍ തുടങ്ങിയ രചനകളൂടെ ശ്രദ്ധേയയായി. തുടര്‍ന്ന് നായിക അഗതാ ക്രിസ്റ്റി, പോയട്രി കില്ലര്‍ , ലില്ലി ബെര്‍ണാഡ്, വയലറ്റ് പൂക്കളുടെ മരണം ക്രൈം ത്രില്ലറുകളിലൂടെ മലയാളത്തിലെ ഏറ്റവും ജനപ്രിയ എഴുത്തുകാരില്‍ ഒരാളായി മാറുകയായിരുന്നു .ഇന്ന് ബഹ്‌റൈനിലെ മലയാളം എഴുത്തുകാരില്‍ ശ്രദ്ധേയനായ ആദര്‍ശ് മാധവന്‍കുട്ടിയുടെ ആദ്യത്തെ പുസ്തകം 2017 ല്‍ പുറത്തിറങ്ങിയ മാനുഷം എന്ന കഥാ സമാഹാരമായിരുന്നു. തുടര്‍ന്ന് വന്ന “ ഒന്ന് എന്ന ഇരട്ടസംഖ്യ” എന്ന കവിത സമാഹാരത്തിലെ കവിതകള്‍ക്ക് അനവധി പുരസ്കാരങ്ങള്‍ ലഭിക്കുകയുണ്ടായി. ആദര്‍ശ് മാധവന്‍കുട്ടിയുടെ മൂന്നാമത്തെ പുസ്തകമാണ് ഇന്ന് പ്രകാശനം ചെയ്യപ്പെടുന്ന ക്രൈം ത്രില്ലര്‍ ഗണത്തിലുള്ള “തിരുവനന്തപുരം ക്രൈം കഥകള്‍ “സഹൃദയ നാടൻപാട്ട് സംഘം അവതരിപ്പിക്കുന്ന ‘സൂര്യകാന്തിനോവ് എന്ന നൃത്തശില്പമാണ് ഇന്നത്തെ മറ്റൊരു മുഖ്യാകര്‍ഷണം