മനാമ: വിസിറ്റ് വിസയിലാണ് ആന്ധ്രപ്രദേശ് സ്വദേശിനി പോസമ്മ ബഹ്റൈനിലെത്തിയത്. തൊഴിൽ തേടിയുള്ള പരക്കംപാച്ചിലിൽ അവർക്ക് ‘ലഭിച്ചത് അറബിയുടെ വീട്ടു ജോലി. ജോലി ചെയ്ത് കൊണ്ടിരിക്കെ’വീണ് പരിക്കു പറ്റിയ പോസമ്മയെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കാൽമുട്ടിന് സർജറി നടത്തി സ്റ്റീൽ റാഡ് ഇടേണ്ടിയും വന്നു.നടക്കാനോ ജോലി ചെയ്യാനോ കഴിയാതെ രണ്ട് മാസം അറബി വീട്ടിൽ തന്നെ കഴിഞ്ഞ പോസമ്മ ക്ക് അറബി വീട്ടുകാരുടെ നിർബന്ധ പ്രകാരം അവിടെ നിന്ന് ഹൂറയിലുള്ള വീട്ടുജോലിക്കാരികൾ താമസിക്കുന്ന മറ്റൊരു സ്ഥലത്തേക്ക് താമസം മാറേണ്ടി വന്നു. പോസമ്മയെ ഇവിടെ കൊണ്ടുവന്ന ആന്ധ്രാപ്രദേശ് സ്വദേശിയെ കുറിച്ച് ഒരു വിവരമില്ലാതയപ്പോൾ പോസമ്മയുടെ സംരക്ഷണവും പരിചരണവും വീട്ടുജോലിക്കാരിയായ മലയാളി യുവതി ബിന്ദു ഏറ്റടുക്കുകയായിരുന്നു. നടക്കാനും ‘ജോലിക്ക് പോകാനും കഴിയാത്ത പോസമ്മ ഇതിനിടയിൽ രാജ്യത്ത് ഓവർസ്റ്റേ ആവുകയും ഭീമമായ പിഴ ഒടുക്കാൻ കഴിയാത്തതിനാൽ നാട്ടിലേക്ക് പോകുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലുമായി. ബിന്ദുവിൽ നിന്ന് ഈ വിവരങ്ങൾ അറിഞ്ഞ ബഹ്റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ അംഗവുമായ സുബൈർ കണ്ണുരിൻ്റെ നിർദ്ദേശ പ്രകാരം പ്രതിഭ ഹെൽപ് ലൈൻ ജോ : കൺവീനർ അബുബക്കർ പട്ലയുടെ പ്രതിഭ മനാമ മേഖല ഹെല്പ് ലൈൻ ജോ: കൺവീനർ ഗീത വേണുഗോപാൽ, എന്നിവർ ഇവരെ താമസ സ്ഥലത്ത് സന്ദർശിച്ചു. തുടർന്ന് ഭീമമായ പിഴയിൽ നിന്ന് ഇളവ് കിട്ടാൻ വീൽ ചെയറിൽ എമിഗ്രേഷനിൽ എത്തിച്ച് വിവരങ്ങൾ ബോധിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ അധികൃതർ യാത്രാ രേഖകൾ ശരിയാക്കികൊടുക്കുകയും 775.000 ദിനാർ പിഴ ഒഴിവാക്കി നൽകുകയും ചെയ്തു. തുടർന്ന് ഹൈദരാബാദിലേക്കുള്ള ഗൾഫ് എയർ വിമാന ടിക്കറ്റും, അവിടെ നിന്ന് വീട്ടിലേക്കുള്ള വാഹന വാടകക്കും,മറ്റു അത്യാവശ്യ ചെലവുകൾക്കുള്ള തുക പ്രതിഭ ഹെല്പ് ലൈൻ അംഗം ഗീത വേണുഗോപാൽ മുൻ കൈയെടുത്ത് സംഘടിപ്പിച്ചു നൽകി. പോസമ്മയെ ബഹ്റൈൻ വിമാനത്താവളത്തിൽ യാത്രയാക്കാൻ ഹെൽപ് ലൈൻ പ്രവർത്തകരോടൊപ്പം പ്രതിഭ ഹൂറ യൂനിറ്റ് മെമ്പർ നിത്യ കൂടെ താമസിപ്പിച്ച് പരിചരിച്ച ബിന്ദു എന്നിവർ എത്തിച്ചേർന്നിരുന്നു. വിമാനത്താവളത്തിനകത്ത് ആവശ്യമായ സഹായം രജ്ഞിത് കൂത്ത് പറമ്പ് നൽകുകയുണ്ടായി.പ്രതിഭ ഹെൽപ് ലൈൻ ഇടപെട്ട് രണ്ടു പ്രവൃത്തി ദിനങ്ങൾ കൊണ്ടാണ് പോസമ്മയുടെ യാത്രാ രേഖകൾ ശരിയാക്കി നാട്ടിലേക്കയച്ചത്.നാട്ടിലെത്തിയ പോസമ്മ താൻ അകപ്പെട്ട വിഷമവൃത്തത്തിൽ സഹായിച്ചതിന് പ്രതിഭ പ്രവർത്തകരോട് നന്ദി രേഖപ്പെടുത്തി.