മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ പോസ്റ്റ് കോവിഡ് ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജ് ലഭ്യമാണെന്ന് മാനേജ്മെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കോവിഡ് മുക്തമായവര്‍ക്കായാണ് ആരോഗ്യ പരിശോധന ഒരുക്കിയിട്ടുള്ളത്.
30 ദിനാറിന്റെ ബേസിക് പാക്കേജ്, 55 ദിനാറിന്റെ ബേസിക് പ്ലസ് പാക്കേജ് എന്നിവയാണ് പോസ്റ്റ് കോവിഡ് പാക്കേജില്‍ ഉള്‍പ്പെടുന്നത്. ബേസിക് പാക്കേജില്‍ സിബിസി, സിആര്‍പി, ഡി-ഡൈമര്‍, കോവിഡ് ആന്റിബോഡി ടെസ്റ്റ്, സെറം ക്രിയാറ്റിന്‍, എസ്ജിപിടി, എസ്ജിഒടി, ബ്ലഡ് ഷുഗര്‍, കൊളസ്ട്രോള്‍, ട്രൈഗ്ലിസറെയ്ഡ്സ്, ഇസിജി, എക്സ്റേ, ആറു മിനിറ്റ് വാക്ക് ടെസ്റ്റ് എന്നിവയും ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷനും അടങ്ങിയിരിക്കുന്നു. ബേസിക് പ്ലസ് പാക്കേജില്‍ ബേസിക് പാക്കേജിലെ പരിശോധനകള്‍ക്കുപുറമേ സെറം ഫെറിറ്റിന്‍, കിഡ്നി ഫംഗ്ഷന് ടെസ്റ്റ് (ആര്‍എഫ്ടി), ലിവര്‍ ഫംഗ്ഷന് ടെസ്റ്റ് (എല്‍എഫ്ടി), ലിപിഡ് പ്രോഫൈല്‍, ശ്വാസകോശ ഫംഗ്ഷന് പരിശോധന എന്നിവയും ഉള്‍പ്പെടും.
കോവിഡ് മുക്തരിലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചറിയാനും അവക്ക് ഫലപ്രദമായ ചികിത്സ തേടാനും ലക്ഷ്യമിട്ടാണ് ഈ പക്കേജ് ഒരുക്കിയിട്ടുള്ളതെന്ന് ഷിഫ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷംനാദ് അറിയിച്ചു. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് എന്ന നിലയില്‍ നിന്ന് ശരീരത്തെയാകെ ബാധിക്കുന്ന അസുഖമായിട്ട് കോവിഡിനെ ഇപ്പോള്‍ പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്. കോവിഡ് വൈറസ് ബാധിച്ച ഭൂരിഭാഗം പേരും സാധാരണ രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗമുക്തി നേടുന്നുണ്ട്.
വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന പലതരം അണുബാധകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ നമ്മുടെ രോഗപ്രതിരോധ സംവിധാനം നിരന്തരം പ്രവര്‍ത്തിക്കുന്നു. എന്നാല്‍, കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നതിനുപുറമെ രോഗിയുടെ പ്രതിരോധശേഷിയെ ആക്രമിക്കുകയും ദുര്‍ബലമാക്കുകയും ചെയ്യുന്നു. മറ്റു രോഗങ്ങളുണ്ടാകുന്നവര്ക്ക് കോവിഡ് തീവ്രമാകാന്‍ ഒരു കാരണമിതാണ്. കോവിഡ് മുക്തരായവരില്‍ പല വിധ ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍, ഉറക്കകുറവ്, ക്ഷീണം തുടങ്ങിയവ പല രോഗമുക്തരിലും കാണപ്പെടുന്നു. ചിലര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ വരെ ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. രക്തക്കുഴലുകെളയും കോവിഡ് ബാധിക്കാം. കോവിഡ് വന്ന് പോയാല്‍ സുരക്ഷിതമാകും എന്ന ചിന്ത ചിലപ്പോള്‍ അപകടത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന് ചുരുക്കം. ഈ സാഹചര്യത്തില്‍ കോവിഡാനന്തര ആരോഗ്യ പരിശോധന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വില കൂടിയ ടെസ്റ്റുകള്‍ കുറഞ്ഞ നിരക്കിലാണ് പോസ്റ്റ് കോവിഡ് പാക്കേജില്‍ ഉപഭോകക്താക്കള്‍ക്ക് ലഭ്യമാക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതിനുപുറമേ, പാക്കേജില്‍ പരിശോധന നടത്തുന്നവര്‍ക്ക് എക്കോ, ചെസ്റ്റ് സിടി എന്നിവക്ക് 25 ശതമാനം കിഴിവും ലഭിക്കും. വിവരങ്ങള്‍ക്ക്: 17288000, 16171819 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന് ബഹ്റൈനില്‍ മറ്റു ബ്രാഞ്ചുകള്‍ ഇല്ലെന്നും മാനേജ്മെന്റ് അറിയിച്ചു.