ഡിഫ സെമിനാര്‍ മാറ്റി വെച്ചു

ദമാം: ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ഡിഫ) ഡിസംബര്‍ 04ന്‌ ശനിയാഴ്ച്ച സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന സൗദിയിലെ പ്രവാസി സംരഭകർക്ക് മിസ ഇൻവെസ്റ്റ്മെന്റ് ലൈസൻസ് കരസ്ഥമാക്കുന്നതിനെക്കുറിച്ചുള്   സെമിനാര്‍, അപ്രതീക്ഷിതമായ ചില കാരണം കൊണ്ട് മാറ്റിവെക്കുന്നതായി സംഘാടകര്‍ അറിയിച്ചു.  ഡിസംബർ പതിനൊന്നിന്‌  ശനിയാഴ്ച്ച  വൈകിട്ട് 7മണിക്ക് ദമാം ബദർ അൽ റാബി ഓഡിറ്റോറിയത്തിലാണ്‌ പരിപാടി സംഘടിപ്പിക്കുക. പ്രവാസി വ്യവസായികൾക്കും ചെറുകിട ബിസിനസ്  സംരംഭകർക്കും എങ്ങിനെ പദവി ശരിയാക്കാംസൗദിയിലെ പുതിയ വാണിജ്യ സാധ്യതകൾ എന്നീ വിഷയങ്ങളിൽ ഈ രംഗത്തെ വിദഗ്‌ധൻ  നജീബ് മുസ്ലിയാരകത്ത് നയിക്കുന്ന സെമിനാറുംസംശയനിവാരണവുംമാർഗനിർദേശങ്ങളും പരിപാടിയിൽ  ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന പരിമിതമായ ആളുകൾക്  മാത്രമായിരിക്കും പ്രവേശനം. രജിസ്ട്രേഷന് 050148334905482277440502088781 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.