പി. പി മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണം – ഒഐസിസി.

മനാമ : പത്തനംതിട്ട ജില്ലയിൽ ചിറ്റാർ കുടപ്പനക്കുളം പി.പി.മത്തായിയുടെ (പൊന്നുവിന്റെ) കസ്‌റ്റഡി മരണത്തിന് ഉത്തരവാദികളായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് നിയമ നടപടിക്ക് വിധേയരാക്കണമെന്ന്  ബഹ്‌റൈൻ  ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.യാതൊരു തെളിവും ഇല്ലാതെ സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയും, തങ്ങളുടെ വാദങ്ങൾ കോടതിക്ക് മുൻപാകെ നിലനില്കുകയില്ല എന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ മാത്രമാണ് പൊന്നുവിന്റെ മരണത്തിന് കാരണക്കാർ.  കാർഷിക ജോലികൾ ചെയ്തു കുടുംബം പുലർത്തിവന്ന ആളായിരുന്നു.  അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈകോടതി സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത്.  സിബിഐ അന്വേഷണത്തെ ഒഐസിസി  സ്വാഗതം ചെയ്യുന്നു.കുടുംബത്തിന് മറ്റ് വരുമാന സ്രോതസ്സുകൾ ഒന്നും ഇല്ലാത്തതിനാൽ വൃദ്ധയായ മാതാവിന്റെയും,  അംഗവൈകല്യം ഉള്ള സഹോദരിയുടയും പറക്കമുറ്റാത്ത കുട്ടികളുടെയും സംരക്ഷണം അദ്ദേഹത്തിന്റെ ഭാര്യയുടെ ചുമതല ആണ്. ഈ സാഹചര്യത്തിൽ  പൊന്നുവിന്റെ ഭാര്യക്ക്  സർക്കാർ ജോലി നൽകുകയും ആ കുടുംബത്തിന് തക്കതായ നഷ്ട പരിഹാരം നൽകുകയും വേണമെന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജില്ലാ പ്രസിഡന്റ് എബ്രഹാം സാമുവേൽ ജനറൽ  സെക്രട്ടറി സുനിൽ ജോൺ എന്നിവർ വർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.