മസ്‌കറ്റ്:ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളാ വിഭാഗം മുന്‍ മാനേജിംഗ് കമ്മിറ്റി അംഗവും മീഡിയ കോർഡിനേറ്ററും ആയിരുന്ന വെട്ടത്ത് പ്രദീപ് മേനോന്റെ നിര്യാണത്തില്‍ കേരളാ വിഭാഗം അനുശോചന യോഗം സംഘടിപ്പിച്ചു.കേരളാ വിഭാഗം ഓഫീസില്‍ കണ്‍വീനര്‍ കെ രതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി പി എം ജാബിര്‍, മലയാളം മിഷന്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ ജോര്‍ജ്, ബാലകൃഷ്ണന്‍, സന്തോഷ് കുമാര്‍, സന്തോഷ് പിള്ള, രജു മരക്കാത്ത്, നാസര്‍, ഗിരിജാ പ്രസാദ്, പ്രജിഷ നിശാന്ത്, ലീനാ രതീഷ്, മീഡിയാ ഫോറം ജനറല്‍ സെക്രട്ടറി മെര്‍വിന്‍ കരുനാഗപ്പള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.ഏവരോടും സൗമ്യമായി പെരുമാറുന്ന, പരിചയപ്പെട്ടവരുടെയെല്ലാം പ്രിയങ്കരനായി മാറുന്ന വ്യക്തിത്വമായിരുന്നു പ്രദീപ് മേനോന്റേതെന്ന് സംസാരിച്ചവര്‍ അനുസ്മരിച്ചു. കേരളാ വിഭാഗം കോ കണ്‍വീനര്‍ പ്രസാദ് സ്വാഗതവും ട്രഷറര്‍ ബാബുരാജ് നന്ദിയും പ്രകാശിപ്പിച്ചു.