പ്രകാശാതീരം 2019 നാളെ തുടക്കമാകും


ബഹ്‌റൈൻ : ഐ സി എഫ്  നാഷണൽ കമ്മറ്റിയുടെ  നേതൃത്വത്തിൽ പ്രകാശ തീരം എന്ന ശീർഷകത്തിൽ 2013 ൽ ആരംഭിച്ച ഖുർആൻ പ്രഭാഷണ പരമ്പരയുടെ തുടർച്ചയായി ഈ വർഷവും മെയ്‌ 2, 3, 4 തീയതികളിൽ പാകിസ്ഥാൻ ക്ലബ്ബിൽ ത്രിദിന ഖുർആൻ പ്രഭാഷണം സംഘടിപ്പിക്കും. പ്രമുഖ പണ്ഡിത നും പ്രഭാഷണ രംഗത്ത് നിറസാന്നിധ്യവുമായ പേരോട് അബ്ദുൽ റഹ്മാൻ സഖാഫി പ്രഭാഷണത്തിന് നേതൃത്വം നൽകും. റമദാന് മുന്നോടിയായി വിശ്വാസികളെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പ്രകാശാതീരം എന്ന പരുപാടിയിൽ നിരവതി പേർ സംബന്ധിക്കും.പ്രകാശ തീരം വേദിയിൽ ഹാദിയ വിമൻസ് അക്കാദമി സ്കൂൾ ഓഫ് ഖുർആൻ എന്നി പരീക്ഷകളിലെ വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും

പത്ര സമ്മേളനത്തിൽ സാനുദീന് സഖാഫി , അഷറഫ് ഇഞ്ചിക്കൽ , അബൂബക്കർ ലത്തീഫി , വി പി കെ അബൂബക്കർ ഹാജി , മുസ്തഫ ഹാജി കണ്ണ പുരം , കെ പി മുഹമ്മദ് ഹാജി എന്നിവർ പങ്കെടുത്തു