പ്രവാസി ഭാരതീയ പുരസ്‌കാരം ബഹ്‌റിനിലെ പ്രവാസി മലയാളിക്ക്

bhararin-award
പ്രവാസി ഭാരതീയ പുരസ്‌കാരം വി.കെ രാജശേഖരൻ പിള്ളയ്ക്ക് സമ്മാനിക്കുന്നു

 

ബംഗളൂരു: നാഷണൽ ഗ്രൂപ്പ് കമ്പനി ചെയർമാനും ബഹ്റിനിലും ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കൂടിയായ വി.കെ രാജശേഖരൻ പിള്ളയ്ക്ക് പ്രവാസി ഭാരതീയ പുരസ്കാരം ലഭിച്ചു,ബംഗളൂരുവിൽ നടന്ന പതിനാലാമത്‌ പ്രവാസി ഭാരതീയ ദിവസ്.ബഹറൈൻ പ്രവാസി മലയാളികൾക്ക് അഭിമാനമായി പുരസ്‍കാരം വി.കെ രാജശേഖരൻ പിള്ള ഏറ്റു വാങ്ങിയത് , ഈ വർഷത്തെ പുരസ്കാര പട്ടികയിലെ ഏക മലയാളിയാണദ്ദേഹം,ഇത് അഞ്ചാം തവണയാണ് ബെഹ്റയ്ന് ഇന്ത്യക്കാർക്ക് അംഗീകാരം കിട്ടുന്നത് വ്യവസായി രവി പിള്ള, സോമൻ ബേബി, പി.വി രാധാകൃഷ്ണപിള്ള, ഡോ. വർഗീസ് കുര്യൻ എന്നിവർക്കാണ് ബഹ്റിനിൽ നിന്നും മുൻവർഷങ്ങളിൽ പുരസ്കാരം ലഭിച്ചത്.

ആലപ്പുഴ ജില്ലയിലെ മാന്നാർ കുട്ടന്പേരൂർ സ്വദേശിയായ രാജശേഖരൻപിള്ള 1979ൽ മുംബൈയിലെ ഒരു പരസ്യ കമ്പനിയിൽ നിന്നുമാണ്തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് . അതിനു ശേഷം സൗദിയിലേയ്ക്ക് പ്രവാസജീവിതം ആരംഭിച്ച അദ്ദേഹം, ‘നജിഡ്സ് സെന്റർ ഫോർ സെഫ്റ്റി സപ്ലൈസ്’ എന്ന സ്ഥാപനത്തിലൂടെ തന്റെ ബിസിനസ് ജീവിതത്തിന് തുടക്കം കുറിച്ചു. 1990ൽ ഇന്റർനാഷണൽ ഫയർ പ്രൊട്ടക്ഷൻ സ്റ്റാൻഡേഡുകൾ നൽകുന്ന അമേരിക്കയിലെ എൻ.എഫ്.പി.എയുടെ അംഗീകാരം നേടിയെടുത്തതോടെ അദ്ദേഹത്തിന്റെ വളർച്ച ദ്രുതഗതിയിലായി. 2002ൽ ബഹ്റിനിലേയ്ക്ക് താമസം മാറിയ അദ്ദേഹം ‘നാഷണൽ ഫയർ ആന്റ് സേഫ്റ്റി’ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ച് . പിന്നീട് ‘നാഷണൽ ഫയർ ഫൈറ്റിംഗ് കന്പനി’ എന്ന മറ്റൊരു സ്ഥാപനവും തുടങ്ങി. മിഡിൽ ഈസ്റ്റിൽ നിന്ന് ഇന്ത്യയിലേയ്ക്കും പിന്നീട് സിംഗപ്പൂർ അടക്കമുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളിലേയ്ക്കും അദ്ദേഹത്തിന്റെ ബിസിനസ് വ്യാപിപ്പിച്ചു .

നിരവധി സാമൂഹ്യ സേവന മേഖലകളിൽ അദ്ദേഹം തനറെ പ്രവർത്തന മേഖല ഇതിനോടകം വ്യാപിപ്പിച്ചിട്ടുണ്ട് , . ബഹ്റിനിലെ ഏത് സന്നദ്ധ പ്രവർത്തനങ്ങളിലും നാഷണൽ എന്ന പേര് ഉയർന്ന് കേൾക്കുന്നത് അദ്ദേഹത്തിലെ മനുഷ്യസ്നേഹിയുടെ നിർലോഭമായ സ്നേഹവായ്പുകൾക്ക് തെളിവാണ്. 600ലധികം വരുന്ന സ്വന്തം തൊഴിലാളികൾക്ക് മാത്രമല്ല ബഹ്റിനിലെ പ്രവാസിമലയാളികൾക്കും അദ്ദേഹം പ്രിയങ്കരനാകുന്നത് ഇതൊക്കെ കൊണ്ടാണ്. തന്റെ സേവനപ്രവർത്തനങ്ങൾ അർഹരായവരിലേയ്ക്ക് കൃത്യമായി എത്തിയ്ക്കുവാനായി അദ്ദേഹം സ്ഥാപിച്ചതാണ് രാജശ്രീ ചാരിറ്റബിൾ ട്രസ്റ്റ്. അശരണരുടെ ക്ഷേമത്തിലും പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ മെച്ചുപ്പെടുത്തുന്നതിലുമൊക്കെയായി, മാതൃകാപരമായ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ കുറവ് വരുത്താതെ നടത്തി വരുന്നു.