ബെംഗളൂ: പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് ബെംഗളൂരുവിൽ തുടക്കമായി,പോർച്ചുഗിസ് പ്രധാനമത്രി അന്റോണിയോ കോസ്റ്റോ മുഖ്യാഥിതി ആയിരുന്നു,കർണാടക മുഖ്യമത്രി,ഗവർണർ തുടങ്ങിയ നീണ്ട നിരതന്നെ ഉത്ഘാടന സമ്മേളനത്തിൽ ഉണ്ടായിരുന്നു.കള്ളപ്പണത്തിനും അഴിമതിക്കുമെതിരേ നടത്തുന്ന പോരാട്ടത്തിന് അകമഴിഞ്ഞ പിന്തുണ നല്‍കിയ പ്രവാസി ഇന്ത്യന്‍ സമൂഹത്തിന് നന്ദി പറയുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും കള്ളപ്പണവും നമ്മുടെ സമൂഹത്തെയും രാഷ്ട്രീയരംഗത്തെയും കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കള്ളപ്പണത്തിന് ചില രാഷ്ട്രീയ ആരാധകര്‍ ഉണ്ടെന്നത് ദൗര്‍ഭാഗ്യകരമാണെന്നും മോദി പറഞ്ഞു.
വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നതെന്നും മോദി പറഞ്ഞു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രവാസികള്‍ക്കു സുരക്ഷ ഒരുക്കുന്നതിനും സഹായം നല്‍കാനും തീവ്രശ്രമങ്ങളാണു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചകൾ ഇന്നുമുതൽ ആരംഭിക്കുമെങ്കിലും പ്രവാസികളുടെ പ്രധാന വിഷയങ്ങൾ നാളെ ആകും ചർച്ചനടത്തുക.ഗൾഫ് മേഖലക്ക് ഇത്തവണ പ്രതേക സെക്ഷൻ അനുവദിക്കാത്തതുകൊണ്ട് ഗൾഫ് മേഖലയിൽനിന്നും പങ്കെടുക്കുന്നവർ പരാതിയുമായി എത്തിയിട്ടുണ്ട്. പരാതി പരിഗണിച്ചു ഗൾഫ് സെക്ഷൻ വെക്കാൻ സാധ്യതഉണ്ടന്നാണ് അവസാന സൂചന.
പിഐഒ (പഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡ് ഉള്ളവര്‍ അത് ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ) കാര്‍ഡ് ആക്കി മാറ്റണം. ഇതിനായുള്ള കാലാവധി ഈ വര്‍ഷം ജൂണ്‍ 30 വരെ നീട്ടി. ഇതിനു പിഴ ഈടാക്കില്ല. വിദേശത്ത് ജോലി തേടുന്നവര്‍ക്കായി കേരളം നൈപുണ്യ വികസനപദ്ധതി രൂപികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശത്ത് ജോലി തേടുന്നവർക്കായി കേരളം നൈപുണ്യ വികസനപദ്ധതി രൂപികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ബെംഗളൂരുവിൽ തിങ്കളാഴ്ച വരെയാണു സമ്മേളനം.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ:
∙ 30 മില്യൺ ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലുള്ളത്. എണ്ണം കൊണ്ടു മാത്രമല്ല, നമ്മുടെ രാജ്യത്തും ജോലി ചെയ്യുന്ന രാജ്യങ്ങളിലും നൽകുന്ന സംഭാവനകൾ കൊണ്ടാണ് അവർ ബഹുമാനിക്കപ്പെടുന്നത്.
∙ ഇന്ത്യൻ സംസ്കാരം, മൂല്യങ്ങൾ, ധർമ ചിന്ത എന്നിവയിലെ ഏറ്റവും മികച്ചവയാണ് ഇന്ത്യൻ സമൂഹം പ്രതിനിധീക്കുന്നത്.
∙ തന്റെ സർക്കാരും താനും പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കുന്നതു പ്രാധാന്യമുള്ള കാര്യമായാണു കാണുന്നത്.
∙ ഇന്ത്യയുടെ വികസനത്തിൽ പ്രവാസി ഇന്ത്യക്കാർ വലിയ പങ്കാളികളാണ്.
∙ ബ്രെയിൻ – ഡ്രെയിൻ (സ്വന്തം രാജ്യത്തുനിന്ന് അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിയുള്ളവരുടെ കുടിയേറ്റം) എന്നതിൽനിന്ന് ബ്രെയിൻ – ഗെയിൻ എന്നതിലേക്കു നാം മാറ്റണം. ഇതിനു നിങ്ങളുടെ പിന്തുണ വേണം.
∙ 61 ബില്യൺ ഡോളറാണ് വാർഷികമായി പ്രവാസി ഇന്ത്യക്കാർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കു നൽകുന്നത്. ഇതു സമ്പദ്‌വ്യവസ്ഥയിൽ പ്രധാനമാണ്.
∙ ‘ഇന്ത്യയെ അറിയാം’ പദ്ധതിയിലൂടെ വിദേശത്തു താമസിക്കുന്ന യുവ ഇന്ത്യക്കാർക്കു രാജ്യം സന്ദർശിക്കാം. പദ്ധതിയുടെ ആദ്യ ബാച്ച് ഇന്നു സമ്മേളനത്തിൽ പങ്കെടുക്കുന്നു. അവരെ സ്വാഗതം ചെയ്യുന്നു.
∙ 21– നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്ന് ആത്മവിശ്വാസത്തോടെ താൻ പറയുന്നു.
∙ ഇന്ത്യയിൽ നിക്ഷേപിക്കാൻ പ്രധാനമന്തി ഇന്ത്യൻ സമൂഹത്തോട് ആവശ്യപ്പെട്ടു. എഫ്ഡിഐ എന്നാൽ നേരിട്ടുള്ള വിദേശനിക്ഷേപം (Foreign Direct Investment) മാത്രമല്ല, ആദ്യം ഇന്ത്യയെ വികസിപ്പിക്കൂ (First Develop India) എന്നും കൂടിയാണ്.
കടപ്പാട് : പി.എം. ജാബിർ , ഒമാൻ