പ്രവാസി ഗൈഡൻസ് ഫോറം പതിനഞ്ചാം വാർഷികം സംഘടിപ്പിച്ചു

gpdesk.bh@gmail.com

മനാമ : ബഹ്റൈനിലെ സെർട്ടിഫൈഡ് കൗൺസിലർമാരുടെ  സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറത്തിന്റെ പതിനഞ്ചാം വാർഷികം സംഘടിപ്പിച്ചു. കേരള കാത്തലിക്ക് അസോസിയേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ പ്രമുഖ സാമൂഹ്യപ്രവർത്തകൻ മനോജ് വടകരയ്ക്ക്  പിജിഎഫ് കർമ്മ ജ്യോതി പുരസ്കാരം സമ്മാനിച്ചു. ഇ കെ സലീമിന് ചടങ്ങിൽ പിജിഎഫ് ജ്വവൽ പുരസ്കാരം നൽകി.
പിജിഎഫ് ജനറൽ സെക്രട്ടറി വിമലോ തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ലത്തീഫ് കെ അദ്ധ്യക്ഷത വഹിച്ചു. പിജിഎഫ് അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ ജോൺ പനക്കൽ കർമ്മജ്യോതി പുരസ്കാരത്തെ കുറിച്ചും, വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര പിജിഎഫ് ജ്വവൽ പുരസ്കാരത്തെയും പരിചയപ്പെടുത്തി.   സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.   പിജിഎഫ് പ്രോഡിജി അവാർഡ് ജയശ്രീ സോമനാഥൻ, മുഹ്സിന മുജീബ് എന്നിവർ കരസ്ഥമാക്കി. മികച്ച ഫാക്വൽറ്റി പുരസ്കാരം ബിജുതോമസ്, ബിനു ബിജു എന്നിവർക്കും, മികച്ച കൗൺസിലർ പുരസ്കാരം ലീബ ചെന്തുരുത്തിക്കും നൽ‍കി. ഉണ്ണികൃഷ്ണനാണ് മികച്ച മെന്റർ പുരസ്കാരം നേടിയത്.  പിജിഎഫ് അംഗങ്ങളിലെ  മികച്ച സാമൂഹ്യപ്രവർത്തകനായുള്ള അവാർഡ് ഫാസിൽ താമരശേരിക്ക് സമ്മാനിച്ചു.  പിജിഎഫിന്റെ യൂത്ത് ലീഡർ ഷിപ്പ് പ്രോഗ്രാം, മലയാളം പാഠശാല എന്നീവയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച വിദ്യാർത്ഥികളെ  ചടങ്ങിൽ ആദരിച്ചു. റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ച് നടന്ന ആർട്ട് അറ്റാക്ക് ചിത്ര രചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.  ഈവന്റ് കൺവീനർ ജസീല മുജീബ്, പ്രോഗ്രാം കൺവീനർ മുഹ്സിന മുജീബ് എന്നിവർ പരിപാടിയുടെ വിവിധ സെഷനുകളിൽ നന്ദി രേഖപ്പെടുത്തി.  അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.